ആലപ്പുഴ: മാന്നാറിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ട്യൂഷൻ സെന്ററിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് നടുറോഡിൽ പരസ്പരം ഏറ്റുമുട്ടിയത്. പരസ്പരം കളിയാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
മാന്നാർ നായർ ഹയർസെക്കന്ററി സ്കൂളിന് തെക്ക് ഭാഗത്തുള്ള ട്യൂഷൻ സെന്ററിൽ വന്ന വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 10 മിനിറ്റോളം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം നീണ്ടുനിന്നു. ഏറ്റുമുട്ടൽ നടുറോഡിൽ ആയിരുന്നതിനാൽ ഗതാഗതവും സ്തംഭിച്ചു.
സംഭവം കണ്ട് പിടിച്ചു മാറ്റാനായി നാട്ടുകാർ എത്തിയപ്പോഴേക്കും വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് രക്ഷിതാക്കളുമായി ബുധനാഴ്ച പോലീസ് സ്റ്റേഷനിൽ എത്താനാണ് നിർദ്ദേശം.
Comments