കശ്മീർ: രാജ്യത്ത് തീവ്രവാദികൾ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ശ്രമം തകർത്ത് സൈന്യം. പുൽവാമയിലെ സർക്കുലർ റോഡിൽ നിന്ന് 25 മുതൽ 30 കിലോ വരെ ഭാരം വരുന്ന ഐഇഡിയാണ് കണ്ടെടുത്തത്. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
ഐഇഡി കണ്ടെടുത്തതിന് പിന്നാലെ ഇധംപൂർ-കത്ര റെയിൽവേ സ്റ്റേഷനുകളിലും ഇതുവഴിയുള്ള പാതയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഭീകരർ പലയിടങ്ങളിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. റെയിൽവേ സ്റ്റേഷനുകൾ മറ്റ് തിരക്കേറിയ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments