യുഎഇ: യുഎഇയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 859 പേർ പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേർക്കു കൂടി ആർടിപിസിആർ പരിശോധനകൾ നടത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊറോണ രോഗികളുടെ എണ്ണം ആയിരത്തിൽ കുറവാണ്. ഇത് ആശ്വാസം നൽകുന്നതാണെന്നും അധികൃതർ അറയിച്ചു.
Comments