കോമൺവെൽത്തിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് കെജ് രിവാൾ സർക്കാർ; ഡൽഹി താരമെന്ന് അറിയില്ലായിരുന്നുവെന്ന് എഎപി എംഎൽഎ; പ്രതിഷേധവുമായി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്തിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് കെജ് രിവാൾ സർക്കാർ; ഡൽഹി താരമെന്ന് അറിയില്ലായിരുന്നുവെന്ന് എഎപി എംഎൽഎ; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരത്തെ അപമാനിച്ച് ആം ആദ്മി എംഎൽഎ. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിട്ടും താരത്തെ അവഗണിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ എംഎൽഎ നടത്തിയ പ്രതികരണമാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്.

താരം ഡൽഹിയെ പ്രതിനീധികരിക്കുന്നത് അറിയില്ലായിരുന്നുവെന്നും യുപിക്ക് വേണ്ടിയാണ് കളിക്കുന്നതെന്നാണ് കരുതിയതെന്നുമായിരുന്നു ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. ദിവ്യ കക്രാനെ മാത്രമല്ല ദേശീയപതാകയെ ആണ് സൗരഭ് ഭരദ്വാജ് അപമാനിച്ചിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

താൻ ഡൽഹിക്കു വേണ്ടി കളിച്ചതിന് 2019 ൽ സർക്കാർ നൽകിയ സർട്ടിഫിക്കറ്റുൾപ്പെടെ പുറത്തുവിട്ടുകൊണ്ടാണ് ദിവ്യ കക്രൻ സൗരഭിന്റെ വാക്കുകളെ നേരിട്ടത്. 2011 മുതൽ 2017 വരെ ഡൽഹിക്ക് വേണ്ടി താൻ 17 സ്വർണം നേടിയിട്ടുണ്ടെന്നും വേണമെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാമെന്നും താരം പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഒരു താരം അതിന് തെളിവായി സർട്ടിഫിക്കറ്റുകൾ പുറത്തുകാണിക്കേണ്ടി വരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാലെ ചൂണ്ടിക്കാട്ടി.

കോമൺവെൽത്തിലെ മെഡൽനേട്ടത്തിന് പിന്നാലെ അരവിന്ദ് കെജ് രിവാളിന്റെ അഭിനന്ദന വാക്കുകൾക്ക് നന്ദി അറിയിച്ച ദിവ്യ കക്രാന്റെ ട്വീറ്റിലായിരുന്നു ഡൽഹി സർക്കാരിന്റെ അവഗണന ചൂണ്ടിക്കാട്ടിയത്. 20 വർഷമായി താൻ ഡൽഹിയിൽ താമസിക്കുന്നു. ഗുസ്തിയും പരിശീലിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഒരു പാരിതോഷികം പോലും ഡൽഹി സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. സമ്മാന തുകയായോ സഹായമായോ അതുണ്ടായിട്ടില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.

അതിനിടെ 2018 ലെ കോമൺവെൽത്ത് വെങ്കലമെഡൽ നേട്ടത്തിന് ദിവ്യയെ കെജ് രിവാൾ വീട്ടിലെത്തി അഭിനന്ദിക്കുന്നതിന്റെ ട്വീറ്റും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുത്തിപ്പൊക്കിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ട്വിറ്റർ പേജിലിട്ട ട്വീറ്റാണ് പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഇന്ന് ദിവ്യ കക്രാൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Tags: കോമൺവെൽത്ത്CWG2022Divya Kakranആം ആദ്മി പാർട്ടി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies