കൊല്ലം : ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദ്ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം കുരീപ്പുഴ സ്വദേശി അരുണിനാണ് മർദ്ദനമേറ്റത്.
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. അരുണിനെ കാറിൽ പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിച്ചു.
KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്. അക്രമ ദൃശ്യങ്ങൾ ജനം ടി വിക്ക് ലഭിച്ചിട്ടുണ്ട്. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments