കുഴിയില്ലാതെ മന്തിയുണ്ടാക്കാം; വീട്ടിൽ എളുപ്പത്തിൽ കുഴിമന്തി തയ്യാറാക്കുന്നതിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഴിയില്ലാതെ മന്തിയുണ്ടാക്കാം; വീട്ടിൽ എളുപ്പത്തിൽ കുഴിമന്തി തയ്യാറാക്കുന്നതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

കുഴിമന്തി മിക്കവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. യെമനിൽ നിന്നുള്ള ഒരു അറേബ്യൻ ഭക്ഷണമാണിതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും മന്തി പ്രചാരം നേടി. ഇത് തയ്യാറാക്കുന്നത് ഏറെ ശ്രമകരമാണെന്നതിനാൽ പലരും കുഴിമന്തി ഉണ്ടാക്കാൻ സമയം കളയാറില്ല. എന്നാൽ കുഴിയെടുക്കാതെ, വലിയ പെടാപാടുകൾ ഒന്നുമില്ലാതെ, വീട്ടിൽ തന്നെ എളുപ്പത്തിൽ കുഴിമന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ:

ബസുമതി അരി അഥവ മന്തി റൈസ് – 5 കപ്പ്
ഇത് പത്ത് മിനിറ്റ് നേരെ വെള്ളത്തിൽ കുതിർത്തെടുക്കുക.
വലിയ കഷണങ്ങളായി മുറിച്ച ഒരു കിലോ ചിക്കൻ
ഒരു കപ്പ് സൺ ഫ്‌ളവർ ഓയിൽ
കുരുമുളക്
ചിക്കൻ സറ്റോക്ക് – 4-5 ക്യൂബ്
ഏലയ്‌ക്ക, കറുവപട്ട
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
പച്ചമുളക്
കാശ്മീരി ചില്ലി പൗഡർ (കളറിന് വേണ്ടി)
കരയാമ്പൂ, ഗ്രാമ്പൂ, ഉപ്പ് എന്നിവ ആവശ്യത്തിന്

ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം കത്തി ഉപയോഗിച്ച് വരഞ്ഞെടുക്കുക. ഇതിനോടൊപ്പം ഫോർക്ക് ഉപയോഗിച്ച് ചിക്കന് ദ്വാരങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. മസാല ചേർക്കുമ്പോൾ മാംസത്തിന്റെ അകത്തേക്ക് കിട്ടുന്നതിന് വേണ്ടിയാണിത്. ചിക്കനിലെ ജലാംശം നല്ലപോലെ കളയുക. തുണിയുപയോഗിച്ച് തുടച്ചുമാറ്റാവുന്നതാണ്.

ഈ ചിക്കനിലേക്ക് ചിക്കൻ സ്‌റ്റോക്ക്, കശ്മീരി ചില്ലി പൗഡർ, കരയാമ്പൂ-കറുവപട്ട-ഗ്രാമ്പൂ-ഏലയ്‌ക്ക ചതച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പകുതി കപ്പ് സൺഫ്‌ളവർ ഓയിൽ എന്നിവ ചേർക്കുക. നല്ല പോലെ മിക്‌സ് ചെയ്ത് ഒരു മണിക്കൂർ മിനിട്ട് നേരം സൂക്ഷിക്കുക.

അടുത്തതായി മന്തി റൈസ് വേവിക്കണം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഉപ്പ് ചേർത്ത് തിളപ്പിക്കാവുന്നതാണ്. ഇതിലേക്ക് പത്ത് മിനിട്ട് നേരെ കുതിർത്ത് വെച്ച അരിയെടുത്ത് പകർത്തുക. അരി പൂർണമായും വേവുന്നതിന് മുമ്പ് വെള്ളം ഊറ്റികളയാവുന്നതാണ്.

ശേഷം മസാല ചേർത്ത് മിക്‌സ് ചെയ്ത് വെച്ച ചിക്കൻ വേവിക്കുക. ഓയിൽ ചേർത്ത് മിക്‌സ് ചെയ്തതിനാൽ വേറെ ഓയിൽ വറുക്കാൻ ഉപയോഗിക്കണമെന്നില്ല. ഒരു 15 മിനിറ്റ് ചിക്കൻ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതിന് മുകളിലോട്ട് കുരുമുളക് വിതറിയിടുക. (പൊടിക്കാത്ത കുരുമുളക്)

ഇതിന് മുകളിലേക്ക് മുക്കാൽ വെന്ത ചോറ് പകർത്തുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാലെടുത്ത് മഞ്ഞൾപൊടി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം ചോറിന് മുകളിലേക്ക് ഒഴിക്കുക. ഇതിന് മുകളിലേക്ക് പച്ചമുളക് കീറിയിടുക. ശേഷം ഈ ചോറ് 45 മിനിറ്റ് ലോ ഫ്‌ളെയ്മിൽ അടച്ചുവെച്ച് വേവിക്കുക. ഒരു ചെറിയ പാത്രത്തിൽ കനൽ എടുക്കുക. ശേഷം കനലിന് മുകളിൽ അൽപം ഓയിൽ ഒഴിച്ച്, ഈ പാത്രം ചോറിന് മുകളിൽ വെക്കുക. വീണ്ടും അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് വേവിച്ചതിന് ശേഷം നല്ലപോലെ മിക്‌സ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം..

 

Tags: kuzhimanthi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies