ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ ഓരോ വ്യക്തിയും ഒരു വൃക്ഷം നടണമെന്ന ആഹ്വാനവുമായി പര്യാവരൺ കൂട്ടായ്മ. അഖിലേന്ത്യാ തലത്തിലെ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്വതന്ത്ര്യ ദിനത്തിൽ നടത്താറുള്ളതാണ് ദേശത്തിനായി ഒരു വൃക്ഷം എന്ന പരിപാടി. നിരവധി സംഘടനകളും ഈ വർഷം സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് വൃക്ഷ സംരക്ഷണവും തൈ നടീലും വ്യാപകമാക്കണമെന്നും പര്യാവരൺ വിഭാഗ് ആഹ്വാനം ചെയ്യുകയാണ്. ഈ വർഷം ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി വീരബലിദാനം നടത്തിയവരെ ഓർക്കുക എന്ന പുതുമയാർന്ന ചിന്തയും ചില സംഘടനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഓരോ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിലും വൃക്ഷം നടണമെന്നും വിവിധ പരിസ്ഥിതി സംഘടനകൾ വിദ്യാലയങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഓരോ വീട്ടിലും പരമാവധി വൃക്ഷങ്ങൾ നടുക എന്നതാണ് വ്യാപകമായ ആഹ്വാനം. സ്ഥല സൗകര്യം ഉപയോഗപ്പെടുത്തി ഫലവൃക്ഷങ്ങൾ നടുന്നതിനാണ് ഊന്നൽ. അതിലൂടെ പ്രകൃതിയിലെ പക്ഷികളേയും നാം മറക്കരുതെന്ന ആഹ്വാനവും പര്യാവരൺ വിഭാഗ് സ്വാതന്ത്ര്യ ദിനത്തിൽ ദേശത്തിനായി ഒരു വൃക്ഷം എന്ന പ്രചാരണത്തിലൂടെ ഓർമ്മിപ്പിക്കു കയാണെന്ന് സംഘാടകർ പറയുന്നു.
ഓരോ സംസ്ഥാനത്തേയും പ്രത്യേകൾ അനുസരിച്ചാണ് പ്രകൃതി സംരക്ഷണത്തിന്റെ വിവിധ രീതികൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളും വലിയ പരിശ്രമമാണ് നടത്തുന്നത്. എല്ലാ സുരക്ഷാ സേനകളും അവരുടെ ആസ്ഥാനത്തും സമീപത്തുള്ള വിദ്യാലയങ്ങൾ, ആശുപത്രി, പൊതു മൈതാനങ്ങൾ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ വൃക്ഷം നടും. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ട്രീ ഫോർ ടൈഗേഴ്സ് എന്നതാണ് ചില സംഘടനകളുടെ പദ്ധതി. ഡൽഹിയിലും മഹാരാഷ്ട്രയിലും അത് നഗരത്തിനായി വൃക്ഷാരോപണം എന്നതിനാണ് ഊന്നൽ. മദ്ധ്യപ്രദേശിൽ നദികൾ ക്കായി ഒരു വൃക്ഷം എന്ന പദ്ധതി സർക്കാറും സന്നദ്ധ സംഘടനകളും വ്യാപിപ്പിക്കുകയാണ്. സിക്കിമിൽ ഇക്കോ ടൂറിസത്തിന്റെ പ്രചാരണത്തിനൊപ്പം മരം നടുന്നത് പ്രോത്സാഹിപ്പി ക്കുകയാണ്.
Comments