ഓണം ഇങ്ങെത്തി, ഫോട്ടോജെനിക്കായി തിളങ്ങിയാലോ; ഫോൺ ക്യാമറയിലും അടിപൊളി ഫോട്ടോയെടുക്കാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണം ഇങ്ങെത്തി, ഫോട്ടോജെനിക്കായി തിളങ്ങിയാലോ; ഫോൺ ക്യാമറയിലും അടിപൊളി ഫോട്ടോയെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ചിങ്ങമാസം എത്തുന്നതിന് മുമ്പേ മലയാളികൾ ഓണത്തിനായുള്ള ഒരുക്കങ്ങളും ആരംഭിക്കും. സദ്യയും പൂക്കളവും പുലികളിയും മഹാബലി തമ്പുരാനുമൊക്കെയായി കെങ്കേമമാണ് മലയാളികളുടെ ഓണം.

ഇന്ന് ഓണാഘോഷത്തിനിടയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫോട്ടോ ഷൂട്ടുകൾ. ഓണക്കോടി അണിഞ്ഞ് ഫോട്ടോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാനാണ് പലർക്കും തിടുക്കം. എത്രയെടുത്തിട്ടും ഫോട്ടോയൊന്നും ശരിയാവുന്നില്ലല്ലോ എന്ന പരാതിയാണ് പലർക്കും. ഇത് ചില ട്രിക്കുകൾ ഉപയോഗിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതാണ്.ഇത് ഉപയോഗിച്ച് ഫോണിൽ ഉഗ്രൻ ചിത്രങ്ങളെടുക്കാം

ലൈറ്റിംഗ്

ഒരു ഫോട്ടോയെ മികച്ചതാക്കുന്ന ഒന്നാണ് കൃത്യമായ ലൈറ്റിംഗ്. വെളിച്ചത്തിന് എതിർവശത്തായി നിന്നു വേണം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ. പിറകിൽ നിന്നുമാണ് ലൈറ്റ് വരുന്നതെങ്കിൽ മുഖം മങ്ങിയിരിക്കും. ഔട്ട്‌ഡോറിൽ ഷൂട്ട് ചെയ്യുമ്പോഴും സൂര്യന്റെ സ്ഥാനം എവിടെയാണെന്ന് ശ്രദ്ധിക്കണം. വെളിച്ചത്തിന് താഴെ നിൽക്കുന്നത് ഒഴിവാക്കുക. ഇത് മുഖത്ത് നിഴലുകൾ പതിക്കാനും ചിത്രങ്ങൾ അവ്യക്തമാകാനും കാരണമാകുന്നു.

ആംഗിൾ തിരിച്ചറിയുക.

ഓരോരുത്തർക്കും ഫോട്ടോയിൽ ഏറ്റവും നന്നായി ചേരുന്ന ഒരു ആംഗിൾ ഉണ്ടാവും. ചിലർക്ക് മുഖത്തിന്റെ ഇടതു വശമാണെങ്കിൽ മറ്റു ചിലർക്ക് വലതു വശമായിരിക്കും. അതിനാൽ മുഖത്തിന്റെ രണ്ടുവശത്തിൽ നിന്നും ചിത്രങ്ങൾ എടുത്ത് നോക്കി ഏത് വശമാണ് കൂടുതൽ ഫോട്ടൊജെനിക് എന്ന് സ്വയം മനസിലാക്കുക. ആത്മവിശ്വാസത്തോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ഇതിലൂടെ കഴിയും

ചിത്രങ്ങളുടെ സ്വാഭാവികത കാത്തുസൂക്ഷിക്കുക

ഇന്ന് നിരവധി ഫോട്ടോ എഡിറ്റിങ് ആപ്പുകൾ ലഭ്യമാണ്. എന്നാൽ ഫിൽട്ടർ ഉപയോഗത്തിൽ അൽപം മിതത്വം പാലിക്കുന്നത് ഫോട്ടോയെ കൂടുതൽ ആകർക്ഷകമാക്കും. ചിത്രത്തിന്റെ അടിസ്ഥാന നിറങ്ങളിൽ മാറ്റം വരുത്താതെ കോൺട്രാസ്റ്റും ലൈറ്റിംഗും മാറ്റുന്ന ഫിൽട്ടറുകൾ ഉപയോഗിക്കുന്നതാവും നല്ലത്. സ്‌കിൻ ടോണുമായി അടുത്തു നിൽക്കുന്ന ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.

ഒരു ഫോട്ടോയിൽ ഒതുക്കാതെയിരിക്കുക

ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ ചിത്രങ്ങൾ എടുക്കുമ്പോൾ ഒറ്റ ക്ലിക്കിൽ ഒതുക്കാതെയിരിക്കുക. പല പോസുകളിലും ആംഗിളുകളിലും ചിത്രം പകർത്താൻ ശ്രമിക്കാം. പിന്നീട് അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കാം.

ഫോട്ടോ ഗ്രിഡുകൾ

ഫോട്ടോഗ്രഫിയും ഒരുപാട് പൊതുവായ നിയമങ്ങൾ നിറഞ്ഞ ഒന്നാണ്. ഫോൺ ക്യാമറയിൽ ഇത്തരം നിയമങ്ങൾ കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും ഫോട്ടോ ഗ്രിഡ് പോലെയുള്ള അടിസ്ഥാന കാര്യങ്ങൾ ഉപയോഗപ്പെടുത്താം. മിക്ക സ്മാർട്ട് ഫോണിലും ക്യാമറയിൽ ഗ്രിഡ് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടാവാറുണ്ട്.

ഒരുങ്ങിക്കഴിഞ്ഞാൽ ആദ്യമേ ഫോട്ടോയെടുക്കാം

ഒരുങ്ങിക്കഴിഞ്ഞാൽ ആദ്യമേ ഫോട്ടോ എടുക്കുന്നതാവും നല്ലത്. ആഘോഷങ്ങൾ കഴിഞ്ഞ് വസ്ത്രങ്ങളിൽ ചുളിവ് വീഴാനും അഴുക്ക് പറ്റാനും സാധ്യതയുണ്ട്. വിയർപ്പിന്റെ അടയാളങ്ങളും മെയ്‌ക്ക്അപ്പ് മായുന്നതും ഫോട്ടോയുടെ ഭംഗി കുറയ്‌ക്കും.

സെൽഫികൾ ഒരൽപ്പം അകലെ നിന്നെടുക്കാം

സെൽഫികൾ എടുക്കുമ്പോൾ കൈകൾ നീട്ടി പിടിച്ച് എടുക്കാൻ ശ്രമിക്കാം. ഇത് ഫോട്ടോയെ കൂടുതൽ ഭംഗിയുള്ളതാക്കും.

പോസ് ചെയ്യുമ്പോൾ നിവർന്നിരിക്കുക

കുനിഞ്ഞുകൂടിയിരിക്കാതെ നിവർന്ന് ഇരിക്കുന്നതും കഴുത്തും തലയുമെല്ലാം നിവർത്തി പിടിക്കുന്നതും ഫോട്ടോയെ ലൈവാക്കും.

ബാക്ക്ഗ്രൗണ്ട് ശ്രദ്ധിക്കാം

ഫോട്ടോ മികച്ചതാക്കാൻ അതിന്റെ ബാക്ക്ഗ്രൗണ്ടിലും ശ്രദ്ധിക്കാം.ബാക്ക്ഗ്രൗണ്ട് അലങ്കോലപ്പെട്ട് കിടക്കുകയാണെങ്കിൽ എത്ര നന്നായി പോസ് ചെയ്തിട്ടും കാര്യമില്ല.

പുരികങ്ങൾക്ക് ശ്രദ്ധ നൽകാം

ചിലപ്പോൾ ലൈറ്റ് കൂടുമ്പോഴോ ഫിൽട്ടർ ഉപയോഗിക്കുമ്പോഴോ പുരികങ്ങൾ മങ്ങിയതായി കാണാം. ഇത് ഫോട്ടോയുടെ ഭംഗി കുറയ്‌ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് മുൻപ് പുരികങ്ങൾ ഒന്ന് കറുപ്പിക്കുന്നത് നന്നായിരിക്കും.

വിടർന്ന കണ്ണുകൾ

വിടർന്ന കണ്ണുകൾ ഫോട്ടോയെ വളരെ ലൈവാക്കി നിർത്തും. ഇതിനായി ക്യാമറ ഉപയോഗിച്ച് മുകളിൽ നിന്നും ഫോട്ടോ എടുക്കുക. ഇത് കണ്ണിന് കൂടുതൽ വലിപ്പവും മുഖത്തിന് പ്രത്യേക ആകൃതിയും നൽകും.

ഫോട്ടോ എടുക്കുന്നതിന് മുമ്പ് കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കാം

ഫോട്ടോകൾ എടുക്കുമ്പോൾ പലരും പറയുന്ന ഒന്നാണ് മനോഹരമായി പുഞ്ചിരിക്കാൻ  സാധിക്കുന്നില്ലെന്ന്. കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുന്നത്  ഈ പ്രശ്നത്തെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുക, പത്ത് സെക്കൻഡ് നേരം വിശ്രമിക്കുക, വീണ്ടും പുഞ്ചിരിക്കുക,ഇത് മനോഹരമായ പുഞ്ചിരിയ്‌ക്കും ആത്മവിശ്വാസത്തിനും നല്ലതാണെന്നാണ് പറയുന്നത്.

ഹെയർ സ്റ്റെെൽ

ഹെയർസ്റ്റെലിൽ മാറ്റം വരുത്തിയാൽ മുഖം തന്നെ മാറിപോകുമെന്ന് പല മെയ്‌ക്ക്അപ്പ് ആർട്ടിസ്റ്റുകളും  പറയാറുണ്ട്. മുഖത്തിന്റെ ആകൃതിക്കും വേഷത്തിനും അനുയോജ്യമായ ഹെയർസ്റ്റെൽ ഫോട്ടോയെ കൂടുതൽ ഭംഗിയുള്ളതാക്കും.

Tags: photoonam
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies