ന്യൂഡൽഹി : ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഒരു സംഘം മലേഷ്യയിലേക്ക് പുറപ്പെട്ടു.ഉദാരശക്തി എന്ന പേരിൽ നടക്കുന്ന അഭ്യാസത്തിൽ പങ്കെടുക്കാനാണ് സംഘം മലേഷ്യയിലേക്ക് പുറപ്പെട്ടത്.ഇന്ത്യൻ എയർഫോഴ്സും റോയൽ മലേഷ്യൻ എയർഫോഴ്സും നടത്തുന്ന ആദ്യ ഉഭയകക്ഷി അഭ്യാസമാണിത്.
നാല് ദിവസമാണ് അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വ്യോമാഭ്യാസ പരിശീലനങ്ങൾക്ക് വ്യോമസേനകൾ സാക്ഷ്യം വഹിക്കും. ഉദാരശക്തിയിലൂടെ ഇരു വ്യോമസേനകളും തമ്മിലുള്ള സഹകരണവും സുരക്ഷയും വർദ്ധിപ്പിക്കും.
ഇന്ത്യൻ വ്യോമസേന എസ് യു-30 എംകെഐ, സി -17 എന്നീ വിമാനങ്ങൾ ഉപയോഗിച്ചാണ് വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഒപ്പം ആർഎംഎഎഫ്- എസ് യു-30 എംകെഎം വിമാനങ്ങളും പറത്തും.
ഈ അഭ്യാസ പ്രകടനങ്ങൾ വഴി ഐഎഎഫ് അംഗങ്ങൾക്കും ആർഎംഎഎഫ് ൽ നിന്നുള്ളവർക്കും മികച്ച പരീശിലനം ലഭിക്കും. കൂടാതെ പഠനത്തിനും ഇവ അവസരം ഒരുക്കും. ഇവയ്‌ക്ക് പുറമെ പ്രതിരോധ ശക്തിയെ പറ്റി ഇരുകൂട്ടരും ചർച്ചകളും നടത്തും.















