കേസന്വേഷണത്തിൽ പുലികൾ: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരത്തിന് അർഹരായി 151 പേർ, 28 വനിതകളും; കേരളത്തിൽ നിന്നും പത്ത് പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേസന്വേഷണത്തിൽ പുലികൾ: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരത്തിന് അർഹരായി 151 പേർ, 28 വനിതകളും; കേരളത്തിൽ നിന്നും പത്ത് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേസ് അന്വേഷണത്തിൽ മികവ് പുലർത്തുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നൽകുന്ന പുരസ്‌കാരം കേരളത്തിൽ നിന്നും കരസ്ഥമാക്കി പത്തു പോലീസുകാർ. രാജ്യത്ത് കുറ്റാന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച 151 പേരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.പുരസ്‌കാര ജേതാക്കളിൽ 28 വനിതകളുടെ സാന്നിധ്യവുമുണ്ട്.

ജില്ലാ പോലീസ് മേധാവിമാരായ കറുപ്പസാമി, കെ കാർത്തിക്, ആർ ആനന്ദ് (അഡീഷണൽ എഐജി), ഡിവൈഎസ്പിമാരായ വിജുകുമാർ, നളിനാശാൻ, ഇമ്മാനുവൽ, പോൾ, ഇൻസ്പെക്ടർമാരായ വിഎസ് വിപിൻ, ആർ കുമാർ, എസ്ഐ മഹി സലിം എന്നിവരാണ് കേരളത്തിൽ നിന്നുമുള്ള പുരസ്‌കാര ജേതാക്കൾ.

151 പുരസ്‌കാരങ്ങളിൽ 15 സിബിഐ ഉദ്യോഗസ്ഥർക്കും 11 മഹാരാഷ്‌ട്ര പോലീസ് ഉദ്യോഗസ്ഥർക്കുമാണ് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശിൽ നിന്നും 10 പോലീസുകാരും ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ നിന്നും രാജസ്ഥാനിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും പത്തു വീതം പോലീസുകാർക്കും പുരസ്‌കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പുരസ്‌കാരത്തിന് അർഹരായി. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അഞ്ച് മെഡലുകളാണ് ഇവർക്ക് നൽകിയത്.

കുറ്റാന്വേഷണത്തിൽ മികവ് പുലർത്തുന്നതിനും അത്തരം മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം പുരസ്‌കാരങ്ങൾ നൽകുന്നത്. ഹെഡ് കോൺസ്റ്റബിൾ റാങ്ക് മുതൽ പോലീസ് സൂപ്രണ്ട് റാങ്ക് വരെയുള്ളവരിൽ നിന്നും ശുപാർശകൾ ഫെബ്രുവരി മുതലാണ് സ്വീകരിക്കുന്നത്. വനിതകൾക്ക് നിശ്ചിത ശതമാനം അപേക്ഷകൾ സംവരണം ചെയ്തിട്ടുണ്ട്. 2018 മുതൽ നൽകി തുടങ്ങിയ പുരസ്‌കാരം എല്ലാ വർഷവും ഓഗസ്റ്റ് മാസം 12-ാം തിയതിയാണ് പ്രഖ്യാപിക്കുന്നത്.

Tags: home minister
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies