സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം. സമൂഹമാദ്ധ്യമങ്ങളിലൂടെ നുണ പ്രചാരണം നടത്താനാണ് സിപിഎം ശ്രമം. കേരളത്തിൽ ഉൾപ്പെടെ ഹർ ഘർ തിരംഗ ആവേശത്തോടെ ഏറ്റെടുത്ത സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന നുണപ്രചാരണമാണ് സിപിഎം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ല. അവരുടെ വിശ്വസ്തത കാവി പതാകയ്‌ക്കൊപ്പമാണെന്നാണ് സിപിഎം കണ്ടെത്തൽ. പ്രകൃതിദത്ത തുണിത്തരങ്ങൾക്കൊപ്പം പതാകനിർമാണത്തിന് പോളിസ്റ്റർകൂടി ഉൾപ്പെടുത്തി 2021 ഡിസംബറിൽ ഇന്ത്യയുടെ പതാക നിയമാവലി ഭേദഗതി ചെയ്തുവെന്നും കേന്ദ്ര സർക്കാരിന്റെ ചങ്ങാതിമാർക്ക് മെഗാ ലാഭത്തിനുളള അവസരമാണ് ഇതിലൂടെ ഒരുക്കി നൽകിയതെന്നും സിപിഎം ആരോപിക്കുന്നു.

സ്വാതന്ത്ര്യ സമരകാലത്തെ കമ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം മറച്ചുവെച്ചാണ് സിപിഎമ്മിന്റെ നുണപ്രചരണം. സിപിഎമ്മിന്റെ സ്ഥാപക പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ദീർഘകാലം ജയിലിൽ കഴിഞ്ഞവരാണെന്ന് സുദീർഘമായ കുറിപ്പിൽ അവകാശപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അജൻഡയെ സ്വാധീനിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ വലിയ സംഭാവനകൾ നൽകിയെന്ന് സമൂഹമാദ്ധ്യമ പോസ്റ്റിൽ സിപിഎം സ്ഥാപിക്കുന്നു.

ഹിന്ദുത്വ, ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ വിഡി സവർക്കർക്ക് പ്രാധാന്യം കൊടുത്ത് പ്രചാരണം നടത്തുകയാണന്നും സിപിഎം ആരോപിക്കുന്നു. 1923-ൽ ഹിന്ദുത്വ എന്ന പദം സൃഷ്ടിച്ചത് സവർക്കറാണ്. ഹിന്ദുമതത്തിന്റെ ആചാരവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്‌ട്രീയ പദ്ധതിയായി അതിനെ നിർവചിച്ചു. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന നിലയിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രത്യേക മുസ്ലിം രാഷ്‌ട്രത്തിനായുള്ള പോരാട്ടത്തിന് മുഹമ്മദ് അലി ജിന്ന നേതൃത്വം നൽകുന്നതിന് രണ്ട് വർഷംമുമ്പുതന്നെ ദ്വിരാഷ്‌ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ചത് സവർക്കറായിരുന്നുവെന്നും സിപിഎം പറയുന്നു.

രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ സവർക്കറും ഉണ്ടെന്ന് സമ്മതിച്ച സിപിഎം നിലപാട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വാദങ്ങൾ സിപിഎം നിരത്തുന്നത്. ഇടതു-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്താനും 75-ാം സ്വാതന്ത്ര്യ വാർഷികം ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: CPIMAzadi ka amrit mahotsavസിപിഎംHarGharTirangaഹർ ഘർ തിരംഗ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies