ദേശീയ പതാകയെ അപമാനിച്ച് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്; പിന്നാലെ ബിജെപിക്കെതിരെ വ്യാജപരാതിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പതാകയെ അപമാനിച്ച് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്; പിന്നാലെ ബിജെപിക്കെതിരെ വ്യാജപരാതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവനെതിരെ പരാതിയുമായി ബിജെപി പഞ്ചായത്ത് കമ്മിറ്റി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് നൽകിയ പതാക ഇവർ നിരസിച്ചുവെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

ബിജെപി മെമ്പർമാരായ മാധവദാസ്, നിമിഷ് എന്നിവർ കഴിഞ്ഞ ദിവസമായിരുന്നു പതാക വിതരണം നടത്തിയത്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിവിധ സർക്കാർ സ്ഥാപനങ്ങളിലും പഞ്ചായത്ത് സെക്രട്ടറിക്കും ഉൾപ്പെടെ ബിജെപി മെമ്പർമാർ പതാക നൽകി. ഇതിനോടൊപ്പമാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റായ രാധിക മാധവന്റെ വസതിയിലും പതാക നൽകാൻ എത്തിയത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ഇത് നിരസിക്കുകയും വേണ്ടെന്നും പറയുകയും ചെയ്തു.

ഒരു വ്യക്തിക്ക് കൈമാറുന്നതല്ല, മറിച്ച് ഒരു പഞ്ചായത്തിന്റെ മുഖ്യഭരണാധികാരിക്കാണ് ദേശീയപതാക നൽകുന്നതെന്ന് ബിജെപി മെമ്പർമാർ ചൂണ്ടിക്കാട്ടിയെങ്കിലും പതാക സ്വീകരിക്കാൻ അവർ തയ്യാറായില്ല. എന്നാൽ അൽപസമയത്തിന് ശേഷം അവർ പതാക ഏറ്റുവാങ്ങാമെന്ന് അംഗീകരിച്ചു. എന്നാൽ ഇതിന്റെ ഫോട്ടോ മൊബൈൽ പകർത്തരുതെന്നായിരുന്നു നിബന്ധന. ദേശീയപതാക കൈപ്പറ്റിയതിന് രസീത് എഴുതി നൽകാമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്തുകൊണ്ടാണ് ഫോട്ടോ എടുക്കരുതെന്ന് പറയുന്നതെന്ന് ചോദിച്ചതോടെ പതാക നൽകാൻ എത്തിയവരോട് കയർത്തു. തൊട്ടുപിന്നാലെ മൊബൈൽ തട്ടിപ്പറിച്ച് വാങ്ങുകയും ത്രിവർണ്ണ പതാക താൻ വാങ്ങുകയില്ലെന്ന് ശഠിച്ച് ബിജെപി മെമ്പർമാരെ ഇറക്കിവിടുകയും ചെയ്തു.

സംഭവം വിവാദമാകുമെന്നും പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റായ രാധിക മാധവൻ ബിജെപി മെമ്പർമാർക്കെതിരെ വ്യാജപരാതി നൽകി. തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ചായിരുന്നു പോലീസിൽ പരാതിപ്പെട്ടത്. എന്നാൽ ത്രിവർണ്ണ പതാകയോട് അനാദരവ് കാണിച്ച മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവനെതിരെ നടപടിയെടുക്കണമെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി ബിജെപി മലമ്പുഴ കമ്മിറ്റിയും പരാതി നൽകി.

Tags: National FlagMALAMBUZHA
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies