സ്വതന്ത്ര രാജ്യമെന്ന് പറഞ്ഞാൽ ഇതാണ്; ഇന്ത്യയെ പ്രകീർത്തിച്ച് ഇമ്രാൻ ഖാൻ; പാർട്ടി സമ്മേളനത്തിൽ ജയശങ്കറിന്റെ വീഡിയോ; ഇങ്ങനെയെങ്കിൽ പാകിസ്താനിലും ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് സോഷ്യൽ മീഡിയ - വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വതന്ത്ര രാജ്യമെന്ന് പറഞ്ഞാൽ ഇതാണ്; ഇന്ത്യയെ പ്രകീർത്തിച്ച് ഇമ്രാൻ ഖാൻ; പാർട്ടി സമ്മേളനത്തിൽ ജയശങ്കറിന്റെ വീഡിയോ; ഇങ്ങനെയെങ്കിൽ പാകിസ്താനിലും ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് സോഷ്യൽ മീഡിയ – വീഡിയോ

Imran Khan Plays S Jaishankar Video In Rally, Praises India Foreign Policy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 02:52 pm IST
FacebookTwitterWhatsAppTelegram

ലാഹോർ : പാർട്ടി സമ്മേളനത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടേയും ഭീഷണിക്ക് വഴങ്ങാതെ സ്വന്തം ജനങ്ങളുടെ കാര്യം നോക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇമ്രാൻ ഖാൻ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വൈറലായ വീഡിയോ സമ്മേളനത്തിൽ കാണിച്ചു കൊണ്ടായിരുന്നു ഇമ്രാന്റെ പരാമർശം.

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഉയർത്തിയ സമ്മർദ്ദത്തെ മറികടന്നതിനായിരുന്നു ഇമ്രാന്റെ അഭിനന്ദനം. ഒരേ സമയം സ്വാതന്ത്ര്യം കിട്ടിയ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യക്ക് അമേരിക്കൻ ഉപരോധത്തിനെതിരെ ശക്തമായ നിലപാടെടുക്കാമെങ്കിൽ പാകിസ്താനും കഴിയും. പാകിസ്താൻ സർക്കാർ മുട്ടുകുത്തുകയാണ് ചെയ്യുന്നതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

ഇന്ത്യ- അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താൻ അതുപോലുമല്ല. എന്നിട്ടും അമേരിക്കയുടെ നിർദ്ദേശത്തെ ഇന്ത്യ നിരാകരിച്ചത് എങ്ങനെയെന്ന് നോക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എസ് ജയശങ്കറിന്റെ വീഡിയോ കാണിച്ചത്.
യൂറോപ്പിന് റഷ്യയിൽ നിന്ന് വാതകം വാങ്ങാമെങ്കിൽ ഇന്ത്യയിലെ ആവശ്യത്തിനനുസരിച്ച് എണ്ണ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുമുണ്ടെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇത് വേണ്ടാ എന്ന് പറയാൻ ആരാണ് നിങ്ങൾ എന്ന് ജയശങ്കർ ചോദിച്ചതായും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.

സ്ലോവാക്യയിൽ നടന്ന ഗ്ലോബ്സെക് 2022 ഫോറത്തിലായിരുന്നു ജയശങ്കറിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നതു പോലെയല്ലേ എന്ന ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് വാതകം വാങ്ങുന്നതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലേ എന്നായിരുന്നു ജയശങ്കറിന്റെ ചോദ്യം.

Imran Khan plays a clip of @DrSJaishankar in his Independence Day address

At this rate, BJP can win some seats in Pakistan soon too. pic.twitter.com/LVLC0heBu6

— Girish (@vikramaditya205) August 13, 2022

ഇമ്രാൻ ഖാന്റെ പ്രസംഗവും ജയശങ്കറിന്റെ വീഡിയോ കാണിച്ചതും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. ഇക്കണക്കിന് പോയാൽ ബിജെപിക്ക് പാകിസ്താനിലും സീറ്റുകൾ കിട്ടുമെന്ന് പരാമർശങ്ങളുയർന്നു. നിരവധി പേരാണ് സർക്കാരിന്റെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച് രംഗത്തു വന്നത്. പാകിസ്താൻകാർ  പോലും ഇന്ത്യൻ നിലപാടിനെ അഭിനന്ദിക്കുമ്പോൾ ഇവിടുത്തെ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നാണം കെടുകയാണെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങളുയർന്നു.

Tags: Imran Khans jaisankar
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies