യുഎസിന്റെ സമ്മർദ്ദം അതിജീവിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി; ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിന്റെ സമ്മർദ്ദം അതിജീവിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി; ഇന്ത്യൻ വിദേശകാര്യമന്ത്രിയെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:57 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: ഇന്ത്യയുടെ വിദേശകാര്യ നിലപാടുകളെയും നയങ്ങളെയും പുകഴ്‌ത്തി വീണ്ടും പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. യുഎസിന്റെ സമ്മർദ്ദം മറികടന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

പാകിസ്താന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ലാഹോറിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ പാശ്ചാത്യ മാദ്ധ്യമപ്രവർത്തകർക്ക് ജയശങ്കർ നൽകിയ മറുപടിയുടെ വീഡിയോദൃശ്യങ്ങളും റാലിയിൽ ഇമ്രാൻ ഖാൻ പ്ലേ ചെയ്തു കാണിച്ചു. ജൂണിൽ സ്ലൊവാക്യയിൽ നടന്ന പരിപാടിക്കിടെ ജയശങ്കർ നൽകിയ മറുപടിയാണ് പാക് മുൻ പ്രധാനമന്ത്രി പരാമർശിച്ചത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിനുളള സാമ്പത്തിക സഹായമാകില്ലേ എന്നായിരുന്നു ചോദ്യം. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും വാതകം വാങ്ങുന്നത് ഈ ഗണത്തിൽ പെടില്ലേയെന്ന മറുചോദ്യമാണ് ജയശങ്കർ ചോദിച്ചത്. ഇന്ത്യൻ പണത്തിന് മാത്രമേ യുദ്ധം ബാധകമുള്ളോയെന്നും യൂറോപ്പിന്റെ പണം അതിൽപെടാത്തതാണോയെന്നും ജയശങ്കർ ചോദിച്ചിരുന്നു.

പാകിസ്താന്റെയും ഇന്ത്യയുടെയും വിദേശകാര്യ വകുപ്പുകളുടെ പ്രവർത്തനവും നിലപാടുകളും താരതമ്യം ചെയ്താണ് ഇക്കാര്യം ഇമ്രാൻ ഖാൻ പറഞ്ഞത്. യുഎസ് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്. എന്നിട്ടും റഷ്യയിൽ നിന്നും എണ്ണ വാങ്ങുമെന്ന് തുറന്നു പറയാൻ ഇന്ത്യ മടിച്ചില്ല. അതാണ് സ്വതന്ത്ര രാജ്യത്തിന്റെ ഉദാഹരണം. ഇമ്രാൻ ഖാൻ പറഞ്ഞു.

റഷ്യയിൽ നിന്ന് കുറഞ്ഞ പണത്തിനാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എന്നാൽ പാകിസ്താനിലെ ഭരണ നേതൃത്വത്തിന് ഇതിനുളള ധൈര്യമില്ല. അതുകൊണ്ടു തന്നെ പാകിസ്താനിലെ പെട്രോൾ, ഡീസൽ വില ആകാശത്തേക്ക് കുതിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Tags: ഇമ്രാൻ ഖാൻImran Khans jaisankar
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies