ധീര രക്തസാക്ഷികളേ, ബിഗ് സല്യൂട്ട്; ഇൻവെർട്ടഡ്‌ കോമയില്ലാതെ ജലീലിന്റെ സ്വാതന്ത്ര്യദിനാംസകൾ- KT Jaleel
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധീര രക്തസാക്ഷികളേ, ബിഗ് സല്യൂട്ട്; ഇൻവെർട്ടഡ്‌ കോമയില്ലാതെ ജലീലിന്റെ സ്വാതന്ത്ര്യദിനാംസകൾ- KT Jaleel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 11:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കെ.ടി.ജലീൽ എംഎൽഎ. കശ്മീരുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതോടെ വിവാദം കടുത്തിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ചതല്ലാതെ കൃത്യമായ വിശദീകരണം നൽകാൻ എംഎൽഎ തയ്യാറായിരുന്നില്ല. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ആശംസ നേർന്ന് എംഎൽഎ രം​ഗത്ത് വന്നത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ആശംസ അറിയിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു. ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല. ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവ്വം നമുക്ക് അനുസ്മരിക്കാം എന്നാണ് ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

ഇന്ത്യ അധീന കശ്മീർ, ആസാദ് കശ്മീർ എന്നിങ്ങനെ കശ്മീരിനെ പരാമർശിച്ച ജലീലിനെതിരെ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല . പാക് ചാരന്റെ വാക്കുകളാണ് കെ.ടി ജലീലിന്റേതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനയെയും സൈന്യത്തെയും ബഹുമാനമില്ലാത്ത ഒരാൾ ഇന്ത്യയിൽ ജീവിക്കാൻ അർഹനല്ലെന്നും ജലീൽ പാകിസ്താനിൽ പോകണമെന്നും കടുത്ത ഭാഷയിലാണ് സുരേന്ദ്രൻ വിമർശിച്ചത്. സംഭവത്തിൽ എംഎൽഎ ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതും വലിയ വിമർശനത്തിന് കാരണമാകുന്നുണ്ട്. നിയമ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.

Tags: kt jaleelaugust 15
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies