ഷാജഹാൻ കൊലപാതകം; സിപിഎം നേതാക്കൾ കലാപത്തിന് ശ്രമിക്കുന്നു എന്ന് ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാജഹാൻ കൊലപാതകം; സിപിഎം നേതാക്കൾ കലാപത്തിന് ശ്രമിക്കുന്നു എന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 05:23 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് സി പി എം സജീവ പ്രവർത്തകനായ ഷാജഹാനെ പാർട്ടിക്കാർ തന്നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ എസ് എസ്സിനെ ബോധപൂർവ്വം പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി. കൊലപാതകത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും, സിപിഎമ്മിലെ ഗ്രൂപ്പ് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ബിജെപി നേതാക്കൾ പറയുന്നു. കൊലപാതകം നടന്ന സ്ഥലം സിപിഎം പാർട്ടി ഗ്രാമമാണ്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മുറുകിയപ്പോൾ DYFI പ്രവർത്തകർ തന്നെ ഷാജഹാനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ സിപിഎം പ്രവർത്തകൻ പറയുന്നു. ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയ അനീഷും , ശബരീഷും കൂടെയുണ്ടായിരുന്ന മറ്റു പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു.

ഷാജഹാനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നറിഞ്ഞിട്ടും ബിജെപിയ്‌ക്കും, സംഘ പരിവാറിനുമെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് വഴി രാജ്യ സഭാംഗം എ എ റഹീം , ചിന്ത ജെറോം എന്നിവർ സംസ്ഥാനത്ത് കലാപ ശ്രമത്തിന് ആഹ്വനം ചെയ്യുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ ഇരുന്ന് നാട്ടിൽ കലാപത്തിന് നേതൃത്വം നൽകുന്ന ഇവർക്കെതിരെ കേസെടുക്കണം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന പതിവ് തന്ത്രം പയറ്റുകയാണ് സിപിഎം എന്ന് ബിജെപി നേതാക്കൾ പറയുന്നു.

കണ്ണൂരിൽ അരിയിൽ ഷുക്കൂർ എന്ന ലീഗ് പ്രവർത്തകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിചാരണ നടത്തി കൊലപ്പെടുത്തിയത് സിപിഎം ആയിരുന്നു. ടി പി ചന്ദ്രശേഖരനെ നിഷ്ക്കരുണം 51 വെട്ട് വെട്ടി കൊല ചെയ്ത ശേഷം മാഷാ അള്ളാഹ് സ്റ്റിക്കർ പതിച്ച കാർ ഉപയോഗിച്ചതും സിപിഎം തന്നെ ആയിരുന്നു. പാലക്കാട് ജില്ലയിലെ സി പി എമ്മിനുള്ളിലെ തമ്മിലടി മൂലം ഉണ്ടായ കൊലപാതകം സിപിഎമ്മിന്റെ നേരിട്ടുള്ള അറിവോടെയാണെന്ന് ബിജെപി ആരോപിക്കുന്നു. 2020 ഓഗസ്റ്റ് 20ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിൽ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നി DYFI പ്രവർത്തകരെ ഒരേ ദിവസം കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയാണെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ എ എ റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു.

ഷാജഹാന്റെ കൊലപാതകം സിപിഎം അറിവോടെയാണെന്നും ബോധപൂർവ്വം പാർട്ടി നേതാക്കളും രാജ്യ സഭാംഗമായ എ എ റഹീമും, കേരള യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമും നാട്ടിൽ കലാപം അഴിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നത്. കേരള പോലീസ് പിണറായി വിജയന്റെ ആട്ടും തുപ്പും കേട്ട് പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ബിജെപി വ്യക്തമാക്കി.

Tags: a a rahim
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies