പരാതിക്കാരിയുടെ വസ്ത്രം ലൈംഗിക അതിക്രമത്തിന് പ്രേരണയുണ്ടാക്കിയെന്ന കോടതി നിരീക്ഷണം; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് അതീവ ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരാതിക്കാരിയുടെ വസ്ത്രം ലൈംഗിക അതിക്രമത്തിന് പ്രേരണയുണ്ടാക്കിയെന്ന കോടതി നിരീക്ഷണം; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് അതീവ ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 09:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിൽ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ. കോടതിയുടെ നിരീക്ഷണവും കണ്ടെത്തലുകളും അതീവ ദൗർഭാഗ്യകരമാണെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഈ ഉത്തരവുണ്ടാക്കുന്ന ദൂരവ്യാപക ഫലം കോടതി അവഗണിച്ചുവെന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു. എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന ശ്രമക്കേസിലെ ജാമ്യഹർജി പരിഗണിക്കവെ നടത്തിയ വിവാദ പരാമർശങ്ങളിലാണ് കമ്മീഷന്റെ പ്രതികരണം.

പരാതിക്കാരി ധരിച്ചിരുന്ന വസ്ത്രം ലൈംഗിക പ്രേരണ ഉണ്ടാക്കുന്നതാണെന്നും അതിനാൽ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ ശ്രമം (354 എ) എന്ന കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ വിവാദ പരാമർശം. പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച രേഖകളിൽ, കേസിനാസ്പദമായ സമയത്തുള്ള പരാതിക്കാരിയുടെ ചിത്രമുണ്ടെന്നും ഈ ചിത്രത്തിൽ യുവതി ധരിച്ചിരിക്കുന്ന വസ്ത്രം പ്രകോപനപരമാണെന്നുമാണ് കോടതി കണ്ടെത്തിയത്. ശരീരഭാഗങ്ങൾ തുറന്നു കാണിക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചിരുന്നത് എന്നതിനാൽ പ്രഥമദൃഷ്ട്യാ ലൈംഗികപീഡന ശ്രമക്കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റേതാണ് ഈ ഉത്തരവ്. വിധിയുടെ പകർപ്പ് പുറത്തുവന്നതോടെ ഈ പരാമർശം വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. അതിനിടെ സിവിക് ചന്ദ്രനെതിരായ കേസിൽ പുറപ്പെടുവിച്ച ആദ്യ കോടതി വിധിയും വിവാദമായി. ലൈംഗിക അതിക്രമം നടന്നത് പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോഴിക്കോട് സെഷൻസ് കോടതി, കേസിൽ പട്ടികജാതി അതിക്രമ നിരോധന പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി. എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. ഈ കേസിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Tags: Civic Chandranwomens commission
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Latest News

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies