'വിൻബാക്സ് 2022': ചൈനീസ് അതൃപ്തി മറികടന്ന് വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സേന- India gives field training to Vietnamese Army
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വിൻബാക്സ് 2022’: ചൈനീസ് അതൃപ്തി മറികടന്ന് വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സേന- India gives field training to Vietnamese Army

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 08:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇന്ത്യ- വിയറ്റ്നാം ബന്ധത്തിൽ ചൈനയുടെ അതൃപ്തി മറികടന്നാണ് സൈനികാഭ്യാസം നടന്നത്. വിയറ്റ്നാം സൈന്യം ഒരു വിദേശ രാജ്യത്ത് പങ്കെടുക്കുന്ന ആദ്യ ഫീൽഡ് പരിശീലന സൈനികാഭ്യാസമാണ് വിൻബാക്സ്.

മൂന്നാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെ ഭാഗമായി സൈനികർക്ക് സാങ്കേതിക രംഗത്തും ആതുര ശുശ്രൂഷ രംഗത്തും ഇന്ത്യൻ സേന പരിശീലനം നൽകി. ഐക്യരാഷ്‌ട്ര സമാധാന ദൗത്യത്തിന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട വിവിധ മേഖലകളിൽ വിയറ്റ്നാം സൈനികർക്ക് പ്രത്യേക പരിജ്ഞാനവും പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ നൽകി.

അനുനിമിഷം ആധുനികവത്കരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൈന്യത്തിന് കീഴിൽ പരിശീലനം നേടാൻ സാധിച്ചത് അഭിമാനകരമായ അനുഭവമായിരുന്നു എന്ന് വിയറ്റ്നാം സൈനിക വക്താവ് അറിയിച്ചു. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ സൈനിക രംഗത്ത് സഹകരണം വ്യാപിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂൺ മാസത്തിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വിയറ്റ്നാം സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശപ്രകാരമായിരുന്നു സൈനിക പരിശീലനം. വിയറ്റ്നാമിന് 12 അതിവേഗ ഗാർഡ് ബോട്ടുകളും ഇന്ത്യ കൈമാറിയിരുന്നു. ദീർഘവീക്ഷണത്തോട് കൂടിയ ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർഗരേഖയും ഇരു രാജ്യങ്ങളും തയ്യാറാക്കിയിരുന്നു.

വിയറ്റ്നാം സൈന്യത്തിന്റെ നവീകരണത്തിനായി എല്ലാ തരത്തിലുമുള്ള സഹകരണം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ, ആകാശ് മിസൈൽ എന്നിവയും ഇന്ത്യ വിയറ്റ്നാമിന് വാഗ്ദാനം ചെയ്തിരുന്നു.

Tags: Indian Armyvietnam
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies