ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം ” ദേവദൂതർ പാടി” എന്ന പാട്ടിൽ ഡാൻസ് ചെയ്ത് വൈറലായിരിക്കുകയാണ് ഭാസ്കർ അരവിന്ദ് എന്ന നടൻ. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബൻ മേക്ക് ഓവർ നടത്തിയിരുന്നു. അത് തന്റെ മുഖവുമായി ഏറെ സാമ്യമുണ്ടെന്ന് മനസിലായതോടെയാണ് ചാക്കോച്ചന്റെ ഉത്സവപ്പറമ്പിലെ ഡാൻസ് ഒന്ന് കളിച്ചുനോക്കാൻ തീരുമാനിച്ചത് എന്ന് ഭാസ്കർ അരവിന്ദ് ജനം ഓൺലൈനിനോട് പറഞ്ഞു.
മേക്കപ്പിനും മറ്റുമായി ഒരു മണിക്കൂർ പോലും വേണ്ടി വന്നില്ല. ഒരു ഷർട്ട് എടുത്തിട്ട്, തലയിൽ കുറച്ച് എണ്ണ തേച്ചു… പിന്നെ നേരെ പോയി വീഡിയോ ഷൂട്ട് ചെയ്തു. മൊബൈലിൽ ഷൂട്ട് ചെയ്ത് പങ്കുവെച്ച ഡാൻസ് ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ഭാസ്കർ അരവിന്ദ് പറയുന്നത്. എന്തായാലും വീഡിയോ വൈറലായതോടെ ഭാസ്കറിന് പ്രശംസയുമായി പ്രമുഖർ അടക്കം നിരവധി പേരാണ് എത്തിയത്. കുഞ്ചാക്കോ ബോബനും ഇദ്ദേഹത്തെ പ്രശംസിച്ചിരുന്നു.
Comments