അസമിൽ കന്നുകാലികളെ വ്യാപകമായി കടത്താൻ ശ്രമം നടക്കുന്നതായി പോലീസ്. ഖേത്രി മേഖലയിൽ നിന്നും 20 പശുക്കളെ കടത്താൻ ശ്രമിച്ച രണ്ടു പേരെ പിടികൂടിയതിന് തൊട്ടു പിന്നാലെയാണ് ഗുവാഹട്ടി പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അസമിലെ വിവിധ മേഖലകളിൽ നിന്നും പശുക്കളെ കടത്തി കൊണ്ടു പോകുന്ന മാഫിയ സംഘത്തിൽ പെട്ട ഇജാജുൽ ഹോക്ക് , ജോയ്നൽ അബെദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിലൂടെ പശുക്കളെ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗസ്ത് 12-ന് രൂപാഹിയിൽ നിന്നും 29 പശുക്കളെ കടത്താൻ ശ്രമിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന്യത്തിനും പോലിസിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Comments