പാറ്റന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗയയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത്.
വരൾച്ച ബാധിത മേഖലകളിൽ നിരീക്ഷണം നടത്തുകയായിരുന്നു നിതീഷ് കുമാർ. ഇതിനിടെയാണ് ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷയായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയത്. മഴയുടെ അഭാവമാണ് ബിഹാറിൽ രൂക്ഷമായ വരൾച്ചയ്ക്ക് ഇടയാക്കിയത്. മഴ ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്.
Comments