തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം.സമരത്തിന് ഐക്യദാർഢ്യവുമായി നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തവർ അപകടത്തിൽപ്പെട്ടു. ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകട കാരണം.റാലിയിൽ പങ്കെടുത്ത ബൈക്കുകൾ അപകടത്തിൽപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു.
തിരുവല്ലം-കോവളം റൂട്ടിലെ ടോൾ പ്ലാസയിലാണ് അപകടമുണ്ടായത്.ഇരുചക്രവാഹനത്തിൽ വരുമ്പോൾ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയിൽ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളിൽ ചിലതും മറിഞ്ഞു.
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയിൽ പങ്കെടുത്തവർ ഭൂരിഭാഗംപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
Comments