കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗൺ; വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ പണം മുടക്കിയ 300 കണ്ടെയ്‌നറുകൾ അതിർത്തിയിൽ കുടുങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗൺ; വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ പണം മുടക്കിയ 300 കണ്ടെയ്‌നറുകൾ അതിർത്തിയിൽ കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: ചൈനയെ വിശ്വസിച്ച നേപ്പാളിന് വൻ തിരിച്ചടി. കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗണാണ് വിനയായത്. വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ മുൻകൂർ പണം മുടക്കിയ 300 കണ്ടെയ്‌നർ ചരക്കുകളാണ് ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് ഇതേ സീസണിൽ ദാഷായിൻ എന്ന വിജയദശമി ആഘോഷം ചൈനയിലെ കൊറോണ കാരണം മുടങ്ങുന്നത്.

നേപ്പാൾ-ചൈന അതിർത്തിയിലെ താതോപാനി അതിർത്തിയാണ് ഇന്നലെ അപ്രതീക്ഷി തമായി അടച്ചത്. ഒരാഴ്ച മുമ്പ് രാസുവാഗാധി അതിർത്തി അടച്ചിരുന്നു. രണ്ട് സുപ്രധാന അതി ർത്തികളിലായിട്ടാണ് ചരക്കുകൾ നിറച്ച കണ്ടെയ്‌നർ ലോറികൾ പിടിച്ചിട്ടിരിക്കുന്നത്. സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന വിജയദശമി നാളുകളിലെ എല്ലാ തയ്യാറെ ടുപ്പും വെള്ളത്തിലായെന്നാണ് കച്ചവടക്കാർ പറയുന്നത്. ദാഷായിൻ എന്ന ആഘോഷമാണ് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന നേപ്പാളിലെ ഉത്സവനാളുകൾ.

രാജ്യത്തെ എല്ലാ മേഖലകളിലേയ്‌ക്കും കച്ചവടക്കാർ മുൻകൂർ പണം നൽകി ബുക്ക് ചെയ്ത സാധനങ്ങളാണ് ചൈനയുടെ ഏകപക്ഷീയ നടപടി മൂലം വഴിയിൽ കെട്ടികിടക്കുന്നത്. കൊറോണ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നേപ്പാൾ. വൻപലിശയ്‌ക്കാണ് ചൈന സാധനങ്ങളും സർക്കാറിനുള്ള സാമ്പത്തിക സഹായവും നൽകുന്നത്.

നേപ്പാളുമായി അതിർത്തിയിലെ വിവിധ കരാറുകൾ ഒപ്പിട്ട് ഒരു മാസം തികയും മുന്നേയാണ് ചൈനയുടെ കൊറോണ വ്യാപനത്തിന്റെ പേരിലെ നടപടികൾ. എന്തിനും ഏതിനും തങ്ങളെതന്നെ ആശ്രയിക്കുന്ന തരത്തിലേയ്‌ക്ക് അൽരാജ്യങ്ങളെ കടുത്ത പ്രതിസന്ധി യിലാക്കുന്ന കുതന്ത്രങ്ങളാണ് ചൈനയുടേതെന്നത് വീണ്ടും തെളിയിക്കുന്ന നടപടിയാണ് ആവർത്തിക്കുന്നത്.

Tags: nepal-india
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies