ബംഗളൂരു: മാംസം കഴിച്ച ശേഷം ക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റുള്ളതെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഹിന്ദുക്കളെയും, ഹിന്ദു വിശ്വാസങ്ങളെയും സിദ്ധരാമയ്യ അവഹേളിച്ചതായി കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും തേടി പോകുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
ഉച്ചയ്ക്ക് മാംസം കഴിച്ച ശേഷം വൈകീട്ട് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിൽ എന്താണ് തെറ്റെന്ന് ആയിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ഇതിലൂടെ ഒരിക്കൽ കൂടി അദ്ദേഹം ഹിന്ദുക്കളെ അവഹേളിച്ചിരിക്കുന്നു. ക്ഷേത്രത്തെക്കുറിച്ച് ഹിന്ദുക്കൾ വിചാരിക്കുന്നത് എന്താണ് എന്നതിനുള്ള ഉത്തരം ഇവിടുത്തെ ജനങ്ങൾ നൽകും. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ക്ഷേത്രത്തിലും സന്യാസി മഠങ്ങളിലും പോയുള്ള നാടകം എന്തിനാണെന്നും നളിൻ കുമാർ കട്ടീൽ ട്വീറ്റ് ചെയ്തു.
നിയമസഭയിൽ ആയിരുന്നു ഹിന്ദുക്കളെ അവഹേളിച്ചുകൊണ്ടുള്ള സിദ്ധരാമയ്യയുടെ പ്രതികരണം. സിദ്ധരാമയ്യ മാംസം കഴിച്ച് ക്ഷേത്ര ദർശനത്തിന് പോയതായി നിയമസഭയിൽ നളിൻ കുമാർ കട്ടീൽ പറഞ്ഞിരുന്നു. ഇതിനോടുള്ള മറുപടി എന്നോണമായിരുന്നു കട്ടീൽ മാസം കഴിച്ച് ക്ഷേത്രത്തിൽ പോയാൽ എന്താണ് തെറ്റെന്ന് ചോദിച്ചത്. പരാമർശത്തിൽ സഭയിലും വലിയ വിമർശനമാണ് സിദ്ധരാമയ്യയ്ക്കെതിരെ ഉണ്ടായത്.
Comments