നാല് റോഡ് വികസന പദ്ധതികൾ കൂടി; ധനസമാഹരണത്തിന് അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക്; 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പെന്ന് നിതിൻ ഗഡ്ക്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാല് റോഡ് വികസന പദ്ധതികൾ കൂടി; ധനസമാഹരണത്തിന് അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക്; 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പെന്ന് നിതിൻ ഗഡ്ക്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 06:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാല് റോഡ് വികസന പദ്ധതികളുടെ നിർവ്വഹണത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ അടുത്ത മാസം ക്യാപ്പിറ്റൽ മാർക്കറ്റിലേക്ക് ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലൂടെയാണ് പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ മൂലധനം സ്വരൂപിക്കുക. 10 ലക്ഷം രൂപ വരെ ചില്ലറ നിക്ഷേപകർക്ക് മുതൽമുടക്കാമെന്നും നിതിൻ ഗഡ്ക്കരി പറഞ്ഞു.

എഫ്‌ഐസിസിഐ സംഘടിപ്പിച്ച മൂന്നാമത് റോഡ്‌സ് ആൻഡ് ഹൈവേ ഉച്ചകോടിയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 7 മുതൽ എട്ട് ശതമാനം വരെ റിട്ടേൺ ഉറപ്പ് നൽകുമെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിന് മ്യൂച്ചൽ ഫണ്ട് രീതിയിലുളള മാർഗമാണ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്. പദ്ധതികൾക്ക് തടസമില്ലാത്ത ഫണ്ട് ലഭ്യത ഉറപ്പ് വരുത്താൻ വേണ്ടിയാണ് സംവിധാനം ആരംഭിച്ചത്.

മ്യൂച്ചൽ ഫണ്ടുകൾക്ക് സമാനമായി സാധാരണ നിക്ഷേപകർക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും നേരിട്ട് നിക്ഷേപം നടത്താം. റോഡ് പ്രോജക്ടുകൾ, പവർ ട്രാൻസ്മിഷൻ ലൈൻസ്, ഗ്യാസ് പൈപ്പ്‌ലൈനുകൾ എന്നിവ ഇതിൽ ഉൾപ്പെടും. നിർമാണത്തിന് ശേഷം കൈമാറുന്ന (ബിടിഒ) രീതിയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. നിക്ഷേപകർക്ക് വരുമാനത്തിന്റെ ചെറിയ ഭാഗമാണ് റിട്ടേണായി ലഭിക്കുക. രാജ്യത്തെ ദേശീയപാതാശൃംഖലയുടെ ദൈർഘ്യം 2024 ഓടെ രണ്ട് ലക്ഷം കിലോമീറ്ററാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്ക്കരി പറഞ്ഞു.

Tags: national highway
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies