ചെന്നൈ : ബീച്ച് റെയിൽവേ സ്റ്റേഷനിൽ വനിതാ കോൺസ്റ്റബിളിനെ മദ്യപിച്ച് എത്തിയ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ആർപിഎഫ് വനിതാ കോൺസ്റ്റബിളായ ആശിവയ്ക്കാണ് കുത്തേറ്റത്.ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ചെങ്കൽപേട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.
ചെങ്കൽപേട്ടയിലേക്ക് പുറപ്പെട്ട ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ ആശിവയും ഉണ്ടായിരുന്നു.ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ, മദ്യപിച്ച ഒരാൾ കമ്പാർട്ടുമെന്റിൽ പ്രവേശിച്ചു. തുടർന്ന് ഇയാളോട് പുറത്ത് പോകാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവാവ് ആശിവയെ കുത്തുകയും ആയിരുന്നു.
കുത്തിയതിന്റെ ആഘാതത്തിൽ പ്ലാറ്റ്ഫോമിലെക്ക് കുഴഞ്ഞ് വീണ യുവതിയെ ഉടൻ എഗ്മൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനായി രണ്ട് പ്രത്യേക സംഘത്തെ ഉദ്യോഗസ്ഥർ രൂപീകരിച്ചു.
Comments