ചരിത്രമാകാനൊരുങ്ങി ഐഎൻഎസ് വിക്രാന്ത്; മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിൽ ഇനി ഇന്ത്യയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമാകാനൊരുങ്ങി ഐഎൻഎസ് വിക്രാന്ത്; മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിൽ ഇനി ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിമാനവാഹിനി കപ്പായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതോടെ മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനൊരുങ്ങി ഇന്ത്യ. 40,000 ടണ്ണിന് മുകളിലുള്ള വിമാനവാഹിനിക്കപ്പലുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിലാണ് ഇന്ത്യയും പങ്കാളിയാകുക. യുഎസ്, യുകെ, റഷ്യ, ചൈന.ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് പട്ടികയിൽ ഇടം നേടിയത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.പ്രധാന മന്ത്രി നരേന്ദ്ര മോദിയാകും കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നത്. സെപ്റ്റംബർ രണ്ടിന് കൊച്ചിയിലാണ് വിമാനവാഹിനിക്കപ്പൽ വിക്രാന്ത് കമ്മീഷൻ ചെയ്യുകയെന്ന്് നേവി വൈസ് അഡ്മിറൽ എസ്എൻ ഘോർമാഡെ പറഞ്ഞു.1,700 ഓളം ആളുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത 2,200 കമ്പാർട്ടുമെന്റുകളാണ് ഐഎസി വിക്രാന്തിനുള്ളത്. വനിതാ ഓഫീസർമാരെയും വനിതാ അഗ്‌നിവീർ നാവികരെയും ഉൾക്കൊള്ളിക്കുന്നതിനായി പ്രത്യേക ക്യാബിനുകളും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് നാവിരകസേന വ്യക്തമാക്കി.

നാല് ഘട്ടങ്ങളിലായാണ് കപ്പലിന്റെ പരീക്ഷണ ഓട്ടം പൂർത്തികരിച്ചത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) നിന്ന് ജൂലൈ 28 ന് പരീക്ഷണയോട്ടത്തിന്റെ അവസാനത്തെ ഘട്ടം വിജയകരമായി പൂർത്തിയാക്കി. 2009-ലാണ് കപ്പലിന്റെ നിർമ്മാണം ആരംഭിച്ചത്.അംബാല, ദാമൻ, കൊൽക്കത്ത, ജലന്ധർ, കോട്ട, പൂനെ, ന്യൂഡൽഹി എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിക്രാന്തിനായി ഉപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് നാവികസേനാ വൈസ് ചീഫ് പറഞ്ഞു.

262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുള്ള കപ്പൽ ഏകദേശം 28 നോട്ട് വേഗതയിലും 18 നോട്ട് ക്രൂയിസിംഗ് വേഗതയിലും സഞ്ചരിക്കാനാകും. സമുദ്ര മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നാവികസേനയുടെ വിവിധ അന്വേഷണങ്ങൾക്കും വിമാനവാഹിനിക്കപ്പൽ സഹായകമാകുമെന്നും നാവികസേന വ്യക്തമാക്കി.

Tags: ins vikranth
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies