ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളിലുണ്ടാകുന്നത് വൻ വളർച്ച; 2025ഓടെ ദേശീയ പാതകളുടെ നീളം 1.8 ലക്ഷം കിലോമീറ്ററും റെയിൽവെ ലൈൻ 1.2 ലക്ഷവും ആകുമെന്ന് റിപ്പോർട്ട്-india sees tremendous growth in infrastructure
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളിലുണ്ടാകുന്നത് വൻ വളർച്ച; 2025ഓടെ ദേശീയ പാതകളുടെ നീളം 1.8 ലക്ഷം കിലോമീറ്ററും റെയിൽവെ ലൈൻ 1.2 ലക്ഷവും ആകുമെന്ന് റിപ്പോർട്ട്-india sees tremendous growth in infrastructure

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 09:01 pm IST
FacebookTwitterWhatsAppTelegram

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ വരും വർഷങ്ങളിൽ ഇന്ത്യ ത്വരിതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യയുടെ റിപ്പോർട്ട്. രാജ്യത്ത് 2025ഓടെ ദേശീയ പാതകളുടെ നീളം 1.8 ലക്ഷം കിലോമീറ്ററും റെയിൽവെ ലൈനുകളുടേത് 1.2 ലക്ഷം കിലോമീറ്ററും ആയി വർധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1950 മുതൽ 2015 വരെ ദേശീയപാതകളുടെ നീളം വെറും 4000 കിലോമീറ്റർ മാത്രമാണ് വർധിപ്പിക്കാൻ കഴിഞ്ഞത്.

2015ൽ ആകെ 77,000 കിലോമീറ്റർ ദേശീയപാതയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ 2025 ആകുമ്പാഴേക്കും ഹൈവേയുടെ നീളം 1.8 ലക്ഷം കിലോമീറ്റർ മറികടക്കും. അതായത് 10 വർഷത്തിനിടെ 133 ശതമാനം വളർച്ച രേഖപ്പെടുത്തും. 1950ൽ 10,000 കിലോമീറ്റർ മാത്രമായിരുന്നു രാജ്യത്ത് റെയിൽവേ ലൈനുകൾ ഉണ്ടായിരുന്നത്. 2015ൽ ഇത് 63,000 കിലോമീറ്ററായി ഉയർന്നു. എന്നാൽ 2025ൽ ഇത് 1.2 ലക്ഷം കിലോമീറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്. അതായത് നീളത്തിൽ ഏകദേശം 90ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകും.

1995ൽ 777 MTPA (പ്രതിവർഷം ദശലക്ഷം ടൺ) മാത്രമായിരുന്ന തുറമുഖ ശേഷി 2015ൽ 1,911 MTPA ആയി ഉയർന്നു. 2025ഓടെ അത് 3,000 MTPA ആയി ഇരട്ടിയിലധികമായി ഉയരും. 2015 മുതൽ രാജ്യം അടിസ്ഥാനസൗകര്യങ്ങളായ ഗതാഗതം, ഹൈവേ, റെയിൽവേ പോലുള്ള മേഖലകളിൽ അതിവേഗം വളരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ഇങ്ങനെ പ്രതിപാദിക്കുന്നു.

2015ൽ 43 ശതമാനം ആയിരുന്ന ശുചിത്വ ലഭ്യത 2021ൽ ജനസംഖ്യയുടെ 89 ആയി. പാചക വാതക ലഭ്യത 2015ൽ 56 ശതമാനത്തിൽ നിന്ന് 2021ൽ 100 ശതമാനത്തിലെത്തി. 2000ൽ 56ശതമാനം ആയിരുന്ന വൈദ്യുതി ഇപ്പോൾ 96 വീടുകളിലും ഉണ്ട്. ടാപ്പ് വാട്ടർ കവറേജ് 2015ൽ വെറും 13 ശതമാനം ആയിരുന്നത് ഇപ്പോൾ 52 ശതമാനം ആയി. ഇത് 2024 ഓടെ 100 ശതമാനം ആകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൈപ്പ് ഗ്യാസ് കണക്ഷനുകൾ 2015ലെ 2.5 ദശലക്ഷത്തിൽ നിന്ന് ഇപ്പോൾ 10 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. ഗ്രാമീണ ഭവനങ്ങൾ 2015ലെ ഒരു ദശലക്ഷത്തിൽ നിന്ന് ഇപ്പോൾ 25 ദശലക്ഷത്തിലേക്ക് ഉയർന്നു.

പരിസ്ഥിതിയെക്കുറിച്ച് പറയുമ്പാൾ, കാർബൺ വിമുക്ത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യം 2015-30 കാലയളവിൽ 385 ബില്യൺ യുഎസ് ഡോളർ ചെലവഴിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 2070ഓടെ കാർബൺ അളവ് പൂജ്യമാകും. സാമ്പത്തിക മേഖലയിലും സാമ്പത്തിക ഡിജിറ്റലൈസേഷൻ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. 2011ൽ 35 ശതമാനം ജനങ്ങൾക്കായിരുന്നു ബാങ്ക് അക്കൗണ്ട്. ഇപ്പോൾ 80 ആയി ഉയർന്നതായി റിപ്പോർട്ട് പറയുന്നു.

ദ്രുതഗതിയിലുള്ള ഡീ-കാർബണൈസേഷൻ ഡീസൽ ഉപഭോഗം കുറയ്‌ക്കുന്നതിലേക്ക് നയിക്കും. പ്രകൃതി വാതകം ഊർജ്ജ മിശ്രിതത്തിന്റെ 15ശതമാനമാകും. പെട്രോളിൽ എത്തനോൾ മിശ്രിതം 2030ഓടെ 5ൽ നിന്ന് 20 ശതമാനത്തിലേക്ക് ഉയരും. 2021ൽ ഇത് 6ശതമാനം ആയിരുന്നു. പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ അളവ് 2021ലെ 101 ജിഗാവാട്ടിൽ നിന്ന് 2030ഓടെ 450 ജിഗാവാട്ട് ശേഷിയിലെത്തും.

Tags: National Highways
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies