തിരുവനന്തപുരം : ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി ഡോ.വിപി ജോയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു. സാംസ്കാരിക വിനിമയത്തിനായി പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.
Comments