അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ ഗർഭഗൃഹ നിർമ്മാണത്തിന്റെ ചിത്രങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് പുറത്തു വിട്ടു.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് ശിലാസ്ഥാപനം നടത്തിയത്.
2023 ഡിസംബറോടെ ഗർഭഗൃഹ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.
2020 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമിപൂജയോടെയാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അഞ്ച് ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.
Comments