ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കാടുക്കും.
സുപ്രീംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായാണ് യുയു ലളിത് സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബർ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക. ജസ്റ്റിസ് എൻ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്.
അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാണ് യുയു ലളിത്.
2014 ഓഗസ്റ്റിലാണ് സുപ്രീംകോടതി യുയു ലളിതിനെ അഭിഭാഷകവൃത്തിയിൽ നിന്നും ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. മുത്വലാഖ് നിരോധനവും ലൈംഗിക താൽപര്യത്തോടെ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതെല്ലാം ലൈംഗീകപീഡനമായി കണക്കാക്കാമെന്നും ഉൾപ്പെടെയുള്ള സുപ്രധാന വിധികൾ പുറപ്പെടുവിച്ചത് അദ്ദേഹമായിരുന്നു.
Comments