ടോക്കിയോ: ലോകബാഡ്മിന്റണിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. കോമൺവൽത്ത് ഗെയിംസിലെ നേട്ടത്തിന് പിന്നാലെ ലോകബാഡ്മിന്റണിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി പുരുഷ ഡബിൾസിൽ മെഡൽനേടി. സാത്വിക്-ചിരാഗ് സഖ്യമാണ് വെങ്കലം നേടിയത്.
സെമിയിൽമലേഷ്യൻ സഖ്യത്തോട് തോറ്റെങ്കിലും വെങ്കലം ഉറപ്പാക്കുകയായിരുന്നു. 20-22, 21-18, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യൻ നിര മത്സരം അടിയറ വെച്ചത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യൻഷിപ്പ് മെഡലാണിത്.
മുൻപ് വനിതകൾ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യയ്‌ക്കായി ആദ്യം ഡബിൾസിൽ മെഡൽ നേടിയത്. സിംഗിൾസിൽ എച്ച്.എസ് പ്രണോയിയുടെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചിരുന്നു. ഈ നിരാശയാണ് സാത്വിക്-ചിരാഗ് സഖ്യം മെഡൽ നേട്ടത്തിലൂടെ പരിഹരിച്ചത്. ലോകചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ 13-ാം മെഡൽ നേട്ടമാണ് പുരുഷ ടീം സ്വന്തമാക്കിയത്.
Comments