അടുത്ത അഞ്ച് വർഷം ഐസിസി മത്സരങ്ങൾ സ്റ്റാർ സ്‌പോർടിസിൽ കാണാം;ടിവി, ഡിജിറ്റൽ സംപ്രേക്ഷണാവകാശം വീണ്ടും സ്വന്തമാക്കി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത അഞ്ച് വർഷം ഐസിസി മത്സരങ്ങൾ സ്റ്റാർ സ്‌പോർടിസിൽ കാണാം;ടിവി, ഡിജിറ്റൽ സംപ്രേക്ഷണാവകാശം വീണ്ടും സ്വന്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 11:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐപിഎല്ലിന് പിന്നാലെ ഐസിസി ടൂർണമെന്റുകളുടെയും സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്റ്റാർ സ്‌പോർട്‌സ്. 2027 വരെ ടിവി, ഡിജിറ്റൽ സംപ്രേക്ഷണാനുമതിയാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. സ്റ്റാറിന്റെ കീഴിലുള്ള ഹോട്ട്‌സ്റ്റാറിലും സംപ്രേക്ഷണമുണ്ടാകും.

2023 മുതൽ 2027 വരെയുള്ള പുരുഷ-വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾ, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകൾ എന്നിവ സ്റ്റാർ സ്‌പോർട്‌സിലൂടെ തുടർന്നും കാണാൻ കഴിയും. 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന വനിത ടി20 ലോകകപ്പിലെ 23 മത്സരങ്ങൾ, 2025 -ലെ ഇന്ത്യയിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് മത്സരങ്ങൾ,2027-ൽ ശ്രീലങ്കയിൽ നടക്കുന്ന വനിത ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ, 2024-ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന പുരുഷ ടി20 ലോകകപ്പ്, 2025-ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി, 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ, 2027-ൽ ദക്ഷിണാഫ്രിക്ക-സിംബാവേ-നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയുടെ സംപ്രേക്ഷണമാണ് സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയത്.

ഐസിസി ക്രിക്കറ്റിന്റെ ഹോം എന്ന നിലയിൽ ഡിസ്‌നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ടെന്നും അംഗങ്ങൾക്ക് മികച്ച ഫലം നൽകുകയും വളർച്ചാ പദ്ധതികളെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ അഭിപ്രായപ്പെട്ടു.വനിതാ ക്രിക്കറ്റ് പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഡിസ്‌നി സ്റ്റാർ ശ്രദ്ധേയമായ പദ്ധതികൾ അവതരിപ്പിച്ചതായും ഇനിയും അത്തരത്തിൽ ആകർഷകമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്ര രൂപ മുടക്കിയാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. വയാകോം 18,സി ടിവി, സോണി എന്നിവരെ മറികടന്നാണ് നിലവിലുള്ള സംപ്രേക്ഷണാവകാശം വീണ്ടും സ്വന്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തേയ്‌ക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശവും സ്റ്റാർ സ്‌പോർട്‌സിന് തന്നെയാണ്. ലേലത്തിൽ 23,575 കോടി രൂപ മുടക്കിയാണ് ജൂണിൽ അവകാശം സ്വന്തമാക്കിയത്.

Tags: icchotstar
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies