ലക്നൗ : റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി . അമ്മക്കൊപ്പം ഉറങ്ങി കിടന്ന് കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഉത്തർപ്രദേശ് മഥുരയിലാണ് സംഭവം .
സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിന് പുറമെ കുട്ടിയെ തട്ടിക്കൊണ്ട് പോയ വ്യക്തിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി ഉത്തർപ്രദേശ് ഉൾപ്പെടെ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കി.
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയെ നോക്കിക്കൊണ്ട് ഒരാൾ കടന്ന് പോകുന്നത് ദൃശ്യങ്ങളിൽ കണാവുന്നതാണ്. നിമിഷങ്ങൾക്ക് ശേഷം ഇയാൾ തിരികെ എത്തി കുട്ടിയെ എടുക്കുന്നു. തുടർന്ന് പ്ലാറ്റ്ഫോമിൽ നിർത്തിയിരുന്ന ട്രെയിനിലേക്ക് ഇയാൾ ഓടിക്കയറുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
Comments