രാഹുൽ പിൻമാറിയാൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിരവധി പേർ; ചർച്ചകളിൽ ശശി തരൂരിന്റെ പേരും സജീവം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ പിൻമാറിയാൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിരവധി പേർ; ചർച്ചകളിൽ ശശി തരൂരിന്റെ പേരും സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുളളിലും പുറത്തും ചർച്ചകളും സജീവമായി. രാഹുൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പിന്നെ ആര് എന്ന ചോദ്യമാണ് ചർച്ചകളിൽ നിറയുന്നത്. കേരളത്തിൽ നിന്നുളള ശശി തരൂരിന്റെ ഉൾപ്പെടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയരുന്നത്. പൃഥ്വിരാജ് ചവാനും മനീഷ് തിവാരിയും ഉൾപ്പെടെയുളളവരുടെ പേരുകളുമുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്ക് വേണമെങ്കിലും നാമനിർദ്ദേ പത്രിക നൽകാമെന്ന് ഇന്നലെ പാർട്ടി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പത്രിക നൽകിയാലും അച്ചടക്ക നടപടിയോ മറ്റ് പ്രശ്‌നങ്ങളോ വരില്ലെന്ന ആശ്വാസവും നേതാക്കളുടെ നീക്കത്തിന് പിന്നിലുണ്ട്. രാഹുൽ പ്രസിഡന്റാകണമെന്ന് തന്നെയാണ് നിലവിൽ കോൺഗ്രസിന്റെ നേതൃനിരയിൽ നിൽക്കുന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായം.

എന്നാൽ ഇനി ആ പദവിയിലേക്ക് ഇല്ലെന്നും തന്റെ തീരുമാനം മാറ്റില്ലെന്നുമുളള നിലപാടാണ് രാഹുൽ സ്വീകരിക്കുന്നത്. അടുത്തിടെ ഗുലാം നബി ആസാദ്, കപിൽ സിബൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചത് രാഹുലിന്റെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടാണെന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

രാഹുൽ മത്സരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നാൽ പകരം മത്സരിപ്പിക്കാനാണ് ശശി തരൂർ ഉൾപ്പെടെയുളളവരുടെ പേരുകൾ പരിഗണിക്കുന്നത്. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ പാർട്ടി അധ്യക്ഷനാക്കുമെന്ന വാർത്തകൾക്കെതിരെ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു പാവ പ്രസിഡന്റിനെയാണ് ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ മത്സരിച്ചില്ലെങ്കിൽ പിന്നത്തെ ഊഴം പ്രിയങ്കയ്‌ക്ക് ആയിരിക്കും. എന്നാൽ പ്രിയങ്കയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രിയങ്കയും പിൻമാറിയാൽ കുടുംബത്തിന് താൽപര്യമുളള നേതാക്കളിൽ ഒരാളെ അവതരിപ്പിക്കാനുളള സാദ്ധ്യതയും രാഷ്‌ട്രീയ നിരീക്ഷകർ തളളിക്കളയുന്നില്ല.

Tags: Rahul Gandhisasi tharoorCongress president election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies