കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം നികുതി അടച്ചത് റിലയൻസ്; ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നൽകിയതായി മുകേഷ് അംബാനി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം നികുതി അടച്ചത് റിലയൻസ്; ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നൽകിയതായി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 09:54 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകിയത് റിലയൻസ് ഗ്രൂപ്പ്. റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,88,012 കോടി രൂപ നൽകിയതായി ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരായിരുന്നുവെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ദേശീയ ഖജനാവിലേക്കുള്ള സംഭാവന 39 ശതമാനം വർധിച്ച് 1,88,012 കോടി രൂപയായി. സ്വകാര്യമേഖലയിൽ കസ്റ്റംസ്, എക്‌സൈസ് തീരുവയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്നത് റിലയൻസ് ആണ്.

നികുതി വരുമാനത്തിലൂടെ മാത്രമല്ല റിലയൻസ് രാഷ്‌ട്ര നിർമ്മാണത്തിന് സംഭാവന നൽകുന്നു. വിവിധ മേഖലകളിലായി റിലയൻസ് 3,20,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാളായി മാറിയെന്ന് അംബാനി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ കൂടിയാണ് റിലയൻസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 8ശതമാനം റിലയൻസിന്റേതാണ്. ഇത് രാജ്യത്തിന് വിലപ്പെട്ട വിദേശനാണ്യം നേടാൻ സഹായിക്കുന്നു. റിലയൻസിന്റെ കയറ്റുമതി 75 ശതമാനം വർധിച്ച് 2,50,000 കോടിയായതായി വ്യവസായ പ്രമുഖൻ അറിയിച്ചു.

ഇതിനുപുറമെ സാമ്പത്തിക വർഷം സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പ്രവർത്തനങ്ങൾക്കായി 1,185 കോടി രൂപ ചെലവഴിച്ചു. ഗ്രാമീണ പരിവർത്തനം, ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും കായിക വിനോദങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുൻനിര തൊഴിലാളികൾക്കും ദുർബല സമൂഹങ്ങൾക്കും 8.5 കോടി സൗജന്യ ഭക്ഷണം റിലയൻസ് വിതരണം ചെയ്തു.

കൊറോണയുടെ രണ്ടാം തരംഗത്തിൽ കമ്പനി പ്രതിദിനം 1,000 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുകയും ഒരു ലക്ഷത്തിലധികം രോഗികൾക്ക് സൗജന്യമായി നൽകുകയും ചെയ്തു. കൂടാതെ കൊവിഡ് പരിചരണത്തിനായി 2,000ലധികം കിടക്കകളുള്ള ആശുപത്രി സ്ഥാപിച്ചു. ഗ്രാമീണ സംരംഭത്തിന് കീഴിൽ 121 ലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷി സൃഷ്ടിച്ചു. ഇത് കുറഞ്ഞത് രണ്ട് വിള സീസണുകളെങ്കിലും 5,600 ഹെക്ടർ ഭൂമിയിൽ ജലസേചനം ഉറപ്പാക്കി. 10,896 ഗ്രാമീണ കുടുംബങ്ങളെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും സ്വയം സഹായ സംഘങ്ങളിലെ 22,000 അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു.

Tags: Reliancemukesh ambani1
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies