ഇന്ന് വിനായ ചതുർത്ഥി; അഹംബോധമുടയുന്ന വിനായക പുണ്യസുദിനം; വിപുലമായ ഗണേശോത്സവ ആഘോഷങ്ങളുമായി ഹൈന്ദവ സംഘടനകൾ- Ganesh Chathurthi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് വിനായ ചതുർത്ഥി; അഹംബോധമുടയുന്ന വിനായക പുണ്യസുദിനം; വിപുലമായ ഗണേശോത്സവ ആഘോഷങ്ങളുമായി ഹൈന്ദവ സംഘടനകൾ- Ganesh Chathurthi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 06:00 am IST
FacebookTwitterWhatsAppTelegram

വിഘ്നവിനാശകനായ ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് നാടൊരുങ്ങി. കൊറോണ വ്യാപനം നിമിത്തം നിറം മങ്ങിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന പുണ്യദിനം ആഘോഷമാക്കാൻ വിവിധ ഹൈന്ദവ സംഘടനകൾ തയ്യാറെടുത്ത് കഴിഞ്ഞു.

ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രൻ പരിഹസിക്കുകയുണ്ടായി. ഇതോടെ ചന്ദ്രനെ ദർശിക്കുന്നവർക്ക് അപവാദം കേൾക്കാൻ ഇടവരട്ടെ എന്ന് ഗണേശൻ ശപിച്ചു. പശ്ചാത്താപ വിവശനായ ചന്ദ്രൻ ഗണപതിയോട് കഷമാപണം നടത്തുകയും ശാപമോക്ഷം നൽകാൻ പ്രാർത്ഥിക്കുകയും ചെയ്തു. ചന്ദ്രന്റെ അഹങ്കാരം ശമിച്ചതായി ബോദ്ധ്യപ്പെട്ട ഗണനായകൻ ശാപമോക്ഷം നൽകി. എന്നാൽ, വിനായക ചതുർത്ഥി ദിവസം മാത്രം ശാപത്തിന്റെ പ്രഭാവമുണ്ടാകുമെന്ന് ഗണപതി ചന്ദ്രനെ ഓർമ്മിപ്പിച്ചു. ചതുർത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തിൽ നിന്നും ഉടലെടുത്തതാണ്.

ചതുർത്ഥി ദിനസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു.

വിഘ്നങ്ങൾ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതൻ ഗണപതിയുടെ പ്രഥാന വഴിപാടുകളായ മോദകവും ലഡ്ഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളിൽ ഭക്തർ ധാരാളമായി നേദിക്കുന്നു. മള്ളിയൂർ, പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ ഗണപതി ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നത് വിഘ്നങ്ങൾ ഒഴിയാനും അഭീഷ്ട വരസിദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.

Tags: GANESH CHATHURTHI
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies