കൊച്ചി: ഹൈന്ദവ ഏകീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള കർമ്മ പദ്ധതികൾക്ക് ഗണേശോത്സവത്തോടെ തുടക്കം കുറിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. എല്ലാ ഹൈന്ദവ സംഘടനകളേയും ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കും. എല്ലാ ഹൈന്ദവ ആഘോഷങ്ങൾക്കും നേതൃത്വം നൽകാനാണ് വിഎച്ച്പിയുടെ തീരുമാനമെന്നും സംഘടന സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു.
പാവക്കുളം വിഎച്ച്പി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട്, വിഎച്ച്പി ഗവേണിംഗ് കൗൺസിൽ അംഗവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദീപ് സേനൻ എന്നിവരും പങ്കെടുത്തു.
Comments