ന്യൂഡൽഹി: ശ്രീകൃഷ്ണന്റെ ലഡു ഗോപാൽ പ്രതിമ ബാഗിൽ സൂക്ഷിച്ചതിന്റെ പേരിൽ സന്ദർശകനെ താജ്മഹലിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കുടുംബത്തിന്റെ ആരാധാനാമൂർത്തിയായ ലഡു ഗോപാലിനെ എപ്പോഴും കൂടെ സൂക്ഷിയ്ക്കുന്ന യുവാവിനാണ് താജ്മഹൽ സന്ദർശനം നിഷേധിച്ചത്.
താജ്മഹലിന്റെ പ്രധാന കവാടമായ വെസ്റ്റേൺ ഗേറ്റിലാണ് സന്ദർശകനെ തടഞ്ഞത്. പരിശോധനയിൽ ലഡു ഗോപാല പ്രതിമ ബാഗിൽ കണ്ടെത്തിയതാണ് കാരണമായി പറയുന്നത്. സന്ദർശകനെ തടഞ്ഞവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഗൗതം എന്ന യുവാവിനാണ് ദുരനുഭവം. ഇത് വരെ കേട്ടുകേൾവിയില്ലാത്ത നിയമമാണ് ഗൗതമിനെതിരെ എടുത്തിരിക്കുന്നതെന്നും ഭക്തനോട് അവന്റെ ആരാധനാമൂർത്തിയെ വഴിയിലുപേക്ഷിക്കാൻ പറയുന്നത് അനീതിയാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
Comments