റവന്യൂ മന്ത്രി അറിയുന്നുണ്ടോ? പത്തനംതിട്ടയിലെ റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ശമ്പളമില്ല; മുടങ്ങിയിട്ട് രണ്ട് മാസം; ഓണത്തിനും പട്ടിണി; ശമ്പളം മുടക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ആരോപണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റവന്യൂ മന്ത്രി അറിയുന്നുണ്ടോ? പത്തനംതിട്ടയിലെ റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ശമ്പളമില്ല; മുടങ്ങിയിട്ട് രണ്ട് മാസം; ഓണത്തിനും പട്ടിണി; ശമ്പളം മുടക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള റവന്യൂ റിക്കവറി വിഭാഗത്തിൽ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം. തുടർച്ചാനുമതിയില്ലെന്ന പേരിലാണ് ഓഫീസിലെ 21 സർക്കാർ ജീവനക്കാർക്കും ശമ്പളം നിഷേധിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഇതിന് പിന്നാലെ ആഗസ്തിലെയും ശമ്പളം മുടങ്ങുമെന്നാണ് വിവരം. ഇതോടെ ജീവനക്കാർ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലാണ് റവന്യൂ റിക്കവറി ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂ ഡിപ്പാർട്ട്‌മെന്റിന് കീഴിലുളള ഇത്തരം ഓഫീസുകൾക്ക് സർക്കാർ താൽക്കാലികമായിട്ടാണ് അനുമതി നൽകുന്നത്. പിന്നീട് ഇത് ഓരോ വർഷവും പുതുക്കി നൽകും. ഇതാണ് രീതി. ഈ ഓഫീസിന്റെ അനുമതി ജൂണിൽ അവസാനിച്ചിരുന്നു. തുടർച്ചാനുമതിക്കുള്ള രേഖകളും ഫയലുകളും പത്തനംതിട്ട ഓഫീസിൽ നിന്നും നൽകിയെങ്കിലും തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വനിതാ ജീവനക്കാർ ഉൾപ്പെടെ രണ്ട് മാസമായി ശമ്പളം ഇല്ലാത്ത അവസ്ഥയിലാണ്.

തിരുവനന്തപുരത്ത് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന സീറ്റിലെ ഉദ്യോഗസ്ഥ അവധിയിലാണെന്നാണ് ജീവനക്കാർ അന്വേഷിച്ചപ്പോൾ അറിഞ്ഞ വിവരം. പകരം ഉദ്യോഗസ്ഥൻ വന്നെങ്കിലും അനുമതിയുടെ കാര്യത്തിൽ തീരുമാനമായില്ല. ഫലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണ ആനുകൂല്യങ്ങളും ഈ ജീവനക്കാർക്ക് ലഭിക്കില്ല. 4000 രൂപ ബോണസും 2750 രൂപ ഉത്സവ അലവൻസും
ഓണം അഡ്വാൻസായി 20,000 രൂപ വരെയുമാണ് ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ബോണസും അഡ്വാൻസും ആയതുകൊണ്ടു തന്നെ പിന്നീട് ഇത് ലഭിക്കാനും ഇടയില്ല.

മറ്റ് പല ജില്ലകളിലെയും ഓഫീസുകളിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇവിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായാണ് വിവരം. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചാണ് ശമ്പള തുക പാസാക്കിയെടുക്കുന്നത്. ഈ ഓഫീസ് ജീവനക്കാരുടെ ബില്ലുകൾ ഇതുവരെ നൽകിയിട്ടില്ല.

സർക്കാരിന് ഫണ്ടില്ലാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് മറ്റൊരു വിഭാഗം ജീവനക്കാരും ഓണപ്പട്ടിണിയിലാകുന്നത്. വകുപ്പ് മന്ത്രി ഇടപെടണമെന്നും മുടങ്ങിയ ശമ്പളവും ഓണത്തിന്റെ ആനുകൂല്യങ്ങളും അനുവദിക്കാൻ നടപടിയെടുക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

Tags: k rajanrevenue ministerറവന്യൂ റിക്കവറി ഓഫീസ്
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies