കാഞ്ഞങ്ങാട്: കാസർകോട് റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. ബേക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കിള്ളിക്കുറിശ്ശിയിലെ കനകവല്ലിയാണ് അറസ്റ്റിലായത്.
കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു പോയാൽ കൂടെയുള്ള ഇരുമ്പു പാളി ആക്രിക്ക് നൽകുവാൻ കിട്ടുമെന്ന ചിന്തയിലാണ് യുവതി ഇത് ചെയ്തത്.യുവതിക്ക് മറ്റ് ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് നേതൃത്വം വഹിച്ച ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന വ്യക്തമാക്കി.
പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് കനക വല്ലി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
Comments