ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബർ 17-ന് രാജ്യ വ്യാപക പരിപാടികളാണ് പാർട്ടി നടത്തുക.
ദളിത് മേഖലയിലെ സേവനങ്ങൾക്ക് പുറമെ വിവിധ ഇടങ്ങളിൽ രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തും. ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതായി പാർട്ടി വ്യക്തമാക്കി. ജന്മദിനാഘോഷ പരിപാടികൾക്ക് മുന്നോടിയായാണ് കമ്മിറ്റി രൂപീകരണം.
സെപ്തംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 2-ന് ഗാന്ധി ജയന്തിയ്ക്ക് അവസാനിക്കുന്ന തരത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ബിജെപി യുവമോർച്ചയും കിസാൻ മോർച്ചയും രണ്ടാഴ്ചയിൽ വിവിധ പരിപാടികൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ജന്മദിനത്തിൽ ഏറ്റവും കൂടുതൽ കൊറോണ വാക്സിൻ നൽകി റെക്കോഡ് സൃഷ്ടിച്ചു. ഒറ്റ ദിവസം കൊണ്ട് 2.50 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്താണ് രാജ്യം റെക്കോഡിട്ടത്.
Comments