റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവം; ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവം; ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 01:04 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട; ജില്ലയിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയിരിക്കുകയാണെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ഓണക്കാലത്തെ ബോണസ്, ഫെസ്റ്റിവൽ അലവൻസ് എന്നിവയും ഓണം അഡ്വാൻസ് തുകയും നഷ്ടപ്പെട്ടുപോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് എൻജിഒ സംഘ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്കാണ് രണ്ട് മാസമായി ശമ്പളം മുടങ്ങിയത്. ഓഫീസിന്റെ തുടർച്ചാനുമതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമായി പറയുന്നത്. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഫയൽനീക്കത്തിലുണ്ടായ കാലതാമസമാണ് ഇതിന് കാരണം. പാർട്ട് ടൈം സ്വീപ്പർ മുതൽ വിവിധ തസ്തികകളിലായി 21 ജീവനക്കാരാണ് ഓഫീസിൽ ഉളളത്.

ജൂലൈ മാസത്തെ ശമ്പളവും ഇവർക്ക് ലഭിച്ചിരുന്നില്ല. ആഗസ്തിലെ ശമ്പളം അനുവദിക്കാനുളള നടപടികൾ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സർക്കാർ ജീവനക്കാരും ഒന്നാം തീയതി ശമ്പളം കൈപ്പറ്റിയപ്പോൾ ഇവർക്ക് നിരാശയായിരുന്നു. ജീവനക്കാരുടെ മുടങ്ങിയ ശമ്പളവും മറ്റ് ഓണ ആനുകൂല്യങ്ങളും എത്രയും വേഗം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രൻ ആവശ്യപ്പെട്ടു.

സാമ്പത്തിക വർഷാരംഭത്തിൽ പുതുക്കി നൽകേണ്ട തുടർച്ചാനുമതി മാസങ്ങൾ കഴിഞ്ഞിട്ടും പുതുക്കി നൽകാതെ വൈകിപ്പിച്ചത് മൂലം ദൈനംദിന ജീവിത ചെലവുകളും, ജി.പി.എഫ്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടെയുള്ള പ്രതിമാസ വിഹിതങ്ങളും വിവിധ ലോൺ ബാധ്യതാ തുകകളും യഥാസമയം അടയ്‌ക്കാൻ കഴിയാതെ ജീവനക്കാർ ബുദ്ധിമുട്ടുകയാണെന്ന് എൻജിഒ സംഘ്ചൂണ്ടിക്കാട്ടി.

പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.അനീഷ്, വൈസ് പ്രസിഡന്റ് കെ. ജി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

Tags: എൻജിഒ സംഘ്റവന്യൂ റിക്കവറി ഓഫീസ്
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies