ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനാണ് അറസ്റ്റിലായത്.എരമല്ലൂർ കെട്ടിടത്തിന് നമ്പർ നൽകാനാണ് ഒരു ലക്ഷം രൂപ കൈക്കൂലി മണിയപ്പൻ ആവശ്യപ്പെട്ടത്.
കെട്ടിട ഉടമയിൽ നിന്നും കൈക്കൂലി വാങ്ങവേ ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ചെമ്മാട് അമ്പലത്തിന് മുന്നിൽ നാട്ടുകാരുടെ മുന്നിൽ വെച്ചാണ് തൊണ്ടിസഹിതം സെക്രട്ടറിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
അടുത്ത വർഷം സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ മണിയപ്പൻ പിടിയിലായത്.
Comments