ദുബായ്: യു.എ.ഇയിൽ ചൂടുകാലത്തെ ട്രക്കിങ് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. ഉയർന്ന ഊഷ്മാവിൽ ട്രക്കിങ് അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റാസൽഖൈമയിലെ മലനിരകളിൽ ട്രക്കിങ്ങിനിറങ്ങിയ അഞ്ചുപേരെ കാണാതായിരുന്നു.
ഉയർന്ന ഊഷ്മാവിൽ ട്രക്കിങ് അത്യന്തം അപകടകരമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. റാസൽഖൈമയിലെ മലനിരകളിൽ ആളുകൾ കുടുങ്ങിയെന്നറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഹെലികോപ്റ്ററിൽ മാത്രം എത്തിച്ചേരാൻ കഴിയുന്നത്ര ദുർഘടമായ പ്രദേശമായ വാദി ഖളാഅ മേഖലയിലാണ് വഴി തെറ്റിയ സംഘം കുടുങ്ങിയതെന്നാണ് റാസൽ ഖൈമ പോലീസിലെ പ്രത്യേക ടാസ്ക് ഫോഴ്സ് ഡയരക്ടർ കേണൽ യൂസഫ് ബിൻ യാക്കൂബ് അറിയിച്ചത്. എയർലിഫ്റ്റിങ് വഴിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Comments