പേടിയ്ക്ക് പിന്നിലെ രഹസ്യത്തിന്റെ പൂട്ട് പൊളിച്ച് ശാസ്ത്രലോകം; പരീക്ഷണം നടന്നത് എലികളിൽ, അടുത്തത് മനുഷ്യനിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പേടിയ്‌ക്ക് പിന്നിലെ രഹസ്യത്തിന്റെ പൂട്ട് പൊളിച്ച് ശാസ്ത്രലോകം; പരീക്ഷണം നടന്നത് എലികളിൽ, അടുത്തത് മനുഷ്യനിൽ

Scientists May Have Identified The Neurons That Give Birth to Fear

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 06:27 pm IST
Facebook
Twitter
WhatsAppTelegram

സന്തോഷം, സങ്കടം,ദേഷ്യം,ഭയം അങ്ങനെ വ്യത്യസ്ത വികാരങ്ങൾക്ക് ഉടമയാണ് ജീവികൾ. കാഴ്ച,സ്പർശം,കേൾവി,മണം,രുചി എന്നിങ്ങനെ പലരീതിയിൽ ഭയം നമ്മെ കീഴ്‌പ്പെടുത്താം. എന്താണിതിന് കാരണം? നമ്മുടെ ഉറക്കം കെടുത്തുന്ന ഭയത്തിന് പിന്നിലെ ന്യൂറോണുകളെ തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞർ.കാലിഫോർണിയയിലെ സാൽക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസിവെ ഗവേഷകരാണ് ഈ നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ.

നമ്മുടെ മസ്തിഷ്‌കത്തിൽ ഭയത്തിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഭാഗമാണ് അമിഗ്ഡാല. ഈ ഭാഗത്തേയ്‌ക്ക് പേടിയുടെ സൂചനകൾ എത്തിക്കുന്നതിൽ കാൽസിറ്റോനിൻ ജീൻ റിലേറ്റഡ് പെപ്‌റ്റെയ്ഡ് അഥവാ സിജിആർപിയ്‌ക്കുള്ള പങ്കിനെ കുറിച്ച് ചില വിവരങ്ങൾ ശാസ്ത്രലോകത്തിനുണ്ടായിരുന്നു. ഈ കുഞ്ഞു സൂചന ഉപയോഗിച്ചാണ് ഗവേഷകസംഘം ഭയത്തിന്റെ രഹസ്യം തേടിയുള്ള യാത്ര ആരംഭിച്ചത്.

ജനിതകമാറ്റം വരുത്തിയ എലിയിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്. ഇതിനായി മിനിസ്‌കോപ് എന്ന ഒരു കുഞ്ഞ് ഉപകരണം എലിയിൽ ഘടിപ്പിച്ചു. ഇത് വഴിയാണ് സിജിആർപി ന്യൂറോണുകളുടെ സഞ്ചാരം നിരീക്ഷിച്ചത്. ഭയത്തിന്റെ വഴിയറിയാൻ എലിയെ പേടിപ്പെടുത്തുന്ന പല സാഹചര്യങ്ങളും സൃഷ്ടിച്ചു. കാലിൽ ചെറിയ വൈദ്യുതാഘാതം എൽപിച്ചും ഇടിമുഴക്കത്തിന്റെ ശബ്ദം കേൾപ്പിച്ചുമൊക്കെയാണ് എലിയെ പേടിപ്പിച്ചിരുന്നത്.

ഇത് കൂടി കണക്കാക്കിയ ശേഷമാണ് സിജിആർപി ന്യൂറോണുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തിയത്. തലച്ചോറിന്റെ പിന്നിലായി നട്ടെല്ല് തുടങ്ങുന്ന ഭാഗത്തെ ബ്രെയിൻസ്റ്റെമും തലാമസും അമിഗ്ഡാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് സിജിആർപി ന്യൂറോൺസിന്റെ സഞ്ചാരപാത. പരീക്ഷണത്തിലൂടെ എലി ഭയപ്പെടുമ്പോൾ സിജിആർപി ന്യൂറോണുകളുടെ സാന്നിധ്യം വർദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ബ്രെയിൻസ്റ്റെമും തലാമസും കടന്നാണ് സിജിആർപി ന്യൂറോണുകൾ അമിഡ്ഗാലയിലെത്തുന്നത്.ഇവ എത്തുന്നതോടെ അമിഡ്ഗാല ഒരു മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു.

എലികളിൽ മാത്രമല്ല മനുഷ്യരുൾപ്പെടെയുള്ള മറ്റു ജീവികളിലും ഇതേ ന്യൂറോണുകളുണ്ട്. അടുത്ത പരീക്ഷണം മനുഷ്യരിൽ തന്നെയായിരിക്കും എന്നാണ് ഗവേഷകസംഘം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ സിജിആർപി ന്യൂറോണുകളും ഭയവും തമ്മിലുള്ള ബന്ധം ഒന്നുകൂടെ ഊട്ടിഉറപ്പിക്കുകയാണ് ലക്ഷ്യം. ഭയത്തിന്റെ രഹസ്യത്തിന്റെ പൂട്ട് പൊളിച്ചതോടെ ഇതിനുള്ള പ്രതിവിധിയും വൈകാതെ മനുഷ്യൻ കണ്ടുപിടിച്ചേക്കും.

Tags: FEAR
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies