കോൺഗ്രസിൻ്റെ വൈദേശിക അടിമത്ത മനോഭാവം രാഷ്ട്ര ഹൃദയത്തിൽ നിന്നും തൂത്തെറിഞ്ഞ തീരുമാനം; ശിവാജിയുടെ രാജമുദ്രയുമായി അഷ്ടദിക്കുകൾ ഭേദിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ നാവിക സേനയുടെ പതാക- Indian Naval Ensign
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ വൈദേശിക അടിമത്ത മനോഭാവം രാഷ്‌ട്ര ഹൃദയത്തിൽ നിന്നും തൂത്തെറിഞ്ഞ തീരുമാനം; ശിവാജിയുടെ രാജമുദ്രയുമായി അഷ്ടദിക്കുകൾ ഭേദിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ നാവിക സേനയുടെ പതാക- Indian Naval Ensign

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 07:15 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും ആഭിജാത്യത്തിനും പുതിയ ഉയരങ്ങൾ നൽകി, നാവിക സേനയുടെ പുതിയ പതാക. കൊളോണിയൽ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത പുതിയ പതാക കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് സമർപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പുതിയ പതാക അനാച്ഛാദനം ചെയ്തത്.

കൊളോണിയൽ ഭൂതകാലത്തെ നാം പൂർണ്ണമായും തൂത്തെറിഞ്ഞിരിക്കുകയാണ് എന്നാണ്, പതാക അനാവരണം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞത്. വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന സെൻ്റ് ജോർജ്ജ് കുരിശോട് കൂടിയതായിരുന്നു നാവിക സേനയുടെ പഴയ പതാക. ഇത് പരിഷ്കരിച്ചാണ് ഛത്രപതി ശിവാജിയുടെ രാജമുദ്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പുതിയ പതാക തയ്യാറാക്കിയിരിക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇംഗ്ലീഷ് പതാകയായ യൂണിയൻ ജാക്ക് ബ്രിട്ടീഷ് നാവിക ചിഹ്നത്തിന്റെ ഭാഗമായിരുന്നു. കോളനിവത്കരണത്തിന് ശേഷം ബ്രിട്ടീഷുകാർ അത് ഇന്ത്യൻ നാവിക സേനയ്‌ക്കും ബാധകമാക്കി. യൂണിയൻ ജാക്കിനൊപ്പം സെൻ്റ് ജോർജ്ജ് കുരിശുകൂടി മുദ്രണം ചെയ്തതായിരുന്നു പതാക. സ്വാതന്ത്ര്യ ലബ്ദ്ധിക്ക് ശേഷം മൂന്ന് വർഷം കൂടി ബ്രിട്ടീഷ് അടിമത്തത്തിന്റെ പ്രതീകമായ കൊടിയടയാളം ഇന്ത്യൻ നാവിക സേനയുടെ മുഖമുദ്രയായി തുടരാൻ നെഹ്രു അനുവദിച്ചു. 1950ലാണ് പിന്നീട് പതാക പരിഷ്കരിച്ചത്.

1950ൽ യൂണിയൻ ജാക്കിന് പകരം ത്രിവർണ പതാക നാവിക സേനയുടെ കൊടിയടയാളത്തിന്റെ ഭാഗമായി. എന്നാൽ അപ്പോഴും സെൻ്റ് ജോർജ്ജ് കുരിശിന് മാറ്റമുണ്ടായില്ല. ഇന്ത്യൻ നാവിക സേനയുടെ പതാകയിൽ നിന്നും ആദ്യമായി സെൻ്റ് ജോർജ്ജ് കുരിശ് ഒഴിവാക്കിയത് 2001ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു. ദേശീയ പതാകയ്‌ക്കൊപ്പം നാവിക ചിഹ്നം കൂടി ഉൾപ്പെടുത്തി കൊടിയടയാളം പരിഷ്കരിച്ചു. നാവിക മുദ്രയ്‌ക്ക് മുകളിലായി ദേശീയ ചിഹ്നമായ സിംഹമുദ്രയും പതാകയിൽ സ്ഥാനം പിടിച്ചു.

എന്നാൽ 2004ൽ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാർ നാവിക സേനയുടെ പതാക വീണ്ടും മാറ്റി. നാവിക മുദ്ര ഒഴിവാക്കി പകരം ദേശീയ പതാകയേക്കാൾ വലിയ സെൻ്റ് ജോർജ്ജ് കുരിശ് പുനസ്ഥാപിച്ചു. ദേശീയതയെ വീണ്ടും വൈദേശിക അടിമത്തത്തിന്റെ കാൽക്കീഴിൽ സമർപ്പിച്ച തീരുമാനം എന്നാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

സമസ്ത മേഖലകളിലും രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ പ്രതിരോധ രംഗത്തടക്കം കൃത്യമായ ആസൂത്രണത്തോടെ സ്വദേശിവത്കരണം നടപ്പിലാക്കി മുന്നോട്ട് പോകുകയാണ്. ഇതിന്റെ കൂടി ഭാഗമായാണ് സേനയുടെ പുതിയ കൊടിയടയാളവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരിക്കുന്നത്. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമായാണ് പുതിയ കൊടിയടയാളം വിലയിരുത്തപ്പെടുന്നത്.

Tags: CongressBJPindian navyNaval Ensign
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies