കണ്ണൂർ: സെൻട്രൽ ജയിലിൽ കാപ്പാ തടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സംഭവത്തെ തുടർന്ന് രണ്ട് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം.
കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാൽ, കണ്ണൂർ സ്വദേശി അതുൽ ജോൺ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളിൽ തമ്മിലടിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോൾ സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റമുട്ടുകയുമായിരുന്നു.തുടർന്ന് വാർഡന്മാർ ഇടപെട്ടാണ് തടവുകാരെ അനുനയിപ്പിച്ചത്.
ഏറ്റുമുട്ടലിനെ തുടർന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പ തടവുകാരെ പാർപ്പിച്ചിരുന്നത്.















