ചെണ്ടമേളവും താലപ്പൊലിയും പുലികളിയും; ഓണം ആഘോഷമാക്കി അബർഡീൻ മലയാളി അസോസിയേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെണ്ടമേളവും താലപ്പൊലിയും പുലികളിയും; ഓണം ആഘോഷമാക്കി അബർഡീൻ മലയാളി അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 02:21 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കേരളത്തിന്റെ സാംസ്‌കാരിക തനിമയെ പുന:സൃഷ്ടിച്ച് അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയോടുകൂടിയാണ് മാവേലിതമ്പുരാനെ വരവേറ്റത്. സ്വാതന്ത്ര്യത്തിന്റെ അമൃത്മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ത്യൻ പതാകയേന്തിയാണ് കുട്ടികൾ താലപ്പൊലിക്ക് അണിനിരന്നത്.

അബർഡീൻ മേളം ക്ലബ് അവതരിപ്പിച്ച ശിങ്കാരിമേളവും ഓണാഘോഷത്തിന് മാറ്റു കൂട്ടി. ഇരുപതിലധികം വിഭവങ്ങളോടുകൂടിയ ഓണസദ്യ പരിപാടിയിൽ പങ്കെടുത്തവർക്ക് ഗൃഹാതുരത നിറഞ്ഞ അനുഭവമായിരുന്നു സമ്മാനിച്ചത്. തണുപ്പിനെ അവഗണിച്ച് സാരി ധരിച്ച് സ്ത്രീകളും, മുണ്ടും ഷർട്ടുമണിഞ്ഞ് പുരുഷൻമാരും ഓണാഘോഷത്തിൽ പങ്കുചേർന്നപ്പോൾ കൊച്ചുകേരളത്തെ പുനസൃഷ്ടിക്കുകയായിരുന്നു അബർഡീൻ മലയാളി അസോസിയേഷൻ.

ബ്രിട്ടണിൽ കിട്ടുവാൻ പ്രയാസമുള്ള നാടൻ പച്ചക്കറികളും ഞാലിപൂവനും നാടൻപപ്പടവും ഒക്കെ ഏറെ പണിപ്പെട്ട് ഇവിടെ എത്തിച്ചായിരുന്നു കേരളീയ തനിമ നിലനിർത്തിയ ഓണാഘോഷം സംഘാടകർ ഒരുക്കിയത്. ആയിരത്തോളം മലയാളികൾ ഓണം ആഘോഷിക്കുന്നത് നാടും വീടും വിട്ടുളള പ്രവാസ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു പലർക്കും.

കുഞ്ചാക്കോ ബോബന്റെ ഹിറ്റായ ദേവദൂതർ പാട്ടും നൃത്തവും തിരുവാതിരകളിയും നാടോടി നൃത്തവും സിനിമാറ്റിക് ഡാൻസുമെല്ലാമായി ആഘോഷം പൊടിപൊടിക്കുകയായിരുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മലയാളികൾ അവരുടെ വേരുകൾ മറക്കില്ലെന്നും കൂട്ടായ്മയുടെയും നൻമയുടെയും പ്രതീകമാണ് ഓണം എന്നും മാവേലിയായി വേഷമിട്ട് എത്തിയ അബർഡീൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് നിമ്മി സെബാസ്റ്റ്യൻ പറഞ്ഞു.

കോവിഡ് മഹാമാരി സമയത്തും ശ്രദ്ധേയമായ സേവനവുമായി അബർഡീൻ മലയാളി അസോസിയേഷൻ മുന്നിലുണ്ടായിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന മലയാളികളുടെ വീടുകളിലെല്ലാം എഎംഎ ഭക്ഷണമെത്തിച്ചിരുന്നു.നാട്ടിൽ നടക്കുന്ന സേവനപ്രവർത്തനങ്ങളിലും എഎംഎ സജീവമാണ്.

സെക്രട്ടറി ജെയിംസ് കുട്ടി എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോർജ് ചാക്കോ, ബിജു കൃഷ്ണൻ, സുഭാഷ് കുര്യൻ, ജോൺസൺ ജോസഫ്, ജോബി പോൾ, ബിൻസ് തോമസ്, രാജേന്ദു ഐആർ, ടിവിൻ ഫ്രാൻസിസ് എന്നിവർ മുഖ്യ സംഘാടകരായിരുന്നു.

Tags: Onam Celebration
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies