ഇന്ന് ദേശീയ അദ്ധ്യാപക ദിനം; ഇരുട്ട് മൂടുന്ന മനസിലേക്ക് വെളിച്ചത്തിന്റെ പ്രകാശം എത്തിക്കുന്ന ഗുരുക്കന്മാർക്കായുള്ള ദിനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ദേശീയ അദ്ധ്യാപക ദിനം; ഇരുട്ട് മൂടുന്ന മനസിലേക്ക് വെളിച്ചത്തിന്റെ പ്രകാശം എത്തിക്കുന്ന ഗുരുക്കന്മാർക്കായുള്ള ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 10:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ന് ദേശീയ അദ്ധ്യാപക ദിനം. അക്ഷര ലോകത്തെ പരിചയപ്പെടുത്തി, അതിലൂടെ നമ്മെ നമ്മളാക്കി മാറ്റിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ലോകത്തിന്റെ ശിൽപികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ഈ ദിനത്തിൽ ആദരിക്കുന്നു.

മുൻ രാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് രാജ്യം അദ്ധ്യാപക ദിനം ആചരിക്കുന്നത്. അദ്ധ്യാപകർ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അതിനെ ആദരിക്കാനും വേണ്ടിയാണിത്. എന്നാൽ ഇതിന് പിന്നിലൊരു കഥയുണ്ട്. ഡോ എസ്. രാധാകൃഷ്ണൻ രാഷ്‌ട്രപതി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാർ അദ്ദേഹത്തെ കാണാൻ എത്തി. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമാണ് വരാൻ പോകുന്നത്, ആ ദിവസം ആഘോഷമാക്കി മാറ്റാൻ അനുവാദം തരണമെന്നായിരുന്നു ആവശ്യം. ആ അദ്ധ്യാപകൻ വേറെ ആരും ആയിരുന്നില്ല. ഡോ. എസ് രാധാകൃഷ്ണൻ തന്നെയായിരുന്നു.

എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. ഒടുവിൽ ശിഷ്യൻമാരുടെ നിർബന്ധം സഹിക്കാതെ വന്നതോടെ നിങ്ങൾക്ക് നിർബന്ധമാണങ്കിൽ രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി നമുക്ക് സെപ്തംബർ 5 ആഘോഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ 1961 ആദ്യത്തെ അദ്ധ്യാപക ദിനം രാജ്യത്ത് ആഘോഷിച്ചു. പിന്നീടിങ്ങോട്ട് എല്ലാ വർഷവും നാം അത് തുടരുന്നു.

‘ഗു’എന്നാൽ ഇരുട്ട് ‘രു’ എന്നാൽ രക്ഷകൻ.ഗുരു എന്ന വാക്കിന് അർത്ഥം തന്നെ ഇരുട്ടിൽ നിന്ന് രക്ഷിക്കുന്നവർ എന്നാണ്, അതായത് ജീവിതത്തിൽ വെളിച്ചം പകരുന്നവൻ.

പണ്ട് കാലങ്ങളിൽ ഗുരുകുല വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾ നേടിയിരുന്നത്. ഗുരുവിന്റെ വീട്ടിൽ പോയി നിന്ന് പഠിക്കുകയും ഗുരുവിനെ സഹായിക്കുകയും ചെയ്യുന്നതിലൂടെ ഗുരുവും ശിഷ്യനും തമ്മിൽ വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. കൊറോണ മഹാമാരിക്കിടയിലും വീട്ടിലിരുന്നും വീടുകളിൽ എത്തിയുമാണ് അദ്ധ്യാപകർ കുട്ടികളെ പഠിപ്പിച്ചത്. വരും തലമുറയെ മികച്ചതാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കായാണ് ഈ അദ്ധ്യാപക ദിനം സമർപ്പിച്ചിരിക്കുന്നത്.

Tags: Teachers day
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies